ചെങ്കല്‍ സമരം തുടരുന്നു; ഇന്ന് ചര്‍ച്ച
text_fieldsശ്രീകണ്ഠപുരം: കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ തുടരുന്ന ചെങ്കൽ സമരത്തിന് ഇനിയും പരിഹാരമായില്ല. ചെങ്കല്ലിന് വൻവില വ൪ധിപ്പിച്ച ഉടമകളുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യുവമോ൪ച്ച സംഘടനകളാണ് ചെങ്കൽ പണകളിൽ സമരം തുടങ്ങിയത്. വൻ വിലവ൪ധന നടപ്പാക്കിയതോടെ പ്രതിഷേധം വ്യാപിക്കുകയാണുണ്ടായത്. അതിനിടെ, കൂലി വ൪ധിപ്പിച്ചതായി ഉടമകൾ പറഞ്ഞെങ്കിലും തൊഴിലാളികൾക്ക് കൂലി വ൪ധന നൽകിയില്ലെന്നുപറഞ്ഞ് അവരും സമരത്തിനിറങ്ങി. ലോറി ഏജൻറുമാരും സമരം പ്രഖ്യാപിച്ചു. ലോറി വാടക കൂട്ടണമെന്നും കയറ്റിറക്ക് കൂലി കൂട്ടണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായപ്പോൾ പലയിടത്തും പണകൾ സ്തംഭിച്ചു. ചിലയിടങ്ങളിൽ ഉടമകൾ തന്നെ പണകളിലെ പണി നി൪ത്തിച്ചു. ചെങ്കൽ പണകൾ നിശ്ചലമായതോടെ നി൪മാണ മേഖലയും സ്തംഭിച്ചു.
ഒരാഴ്ചക്കുശേഷം ചില കേന്ദ്രങ്ങളിൽ തിങ്കളാഴ്ച പണ ഉടമകളും സമരക്കാരായ ലോറി ഡ്രൈവ൪മാരും മറ്റു തൊഴിലാളികളുമായി ച൪ച്ച നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഇവരുടെ ച൪ച്ച വിജയിച്ചാലും പ്രതിസന്ധി തീരാനിടയില്ല. വില വ൪ധന പിൻവലിക്കാതെ മറ്റു സംഘടനകൾ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.