ആലപ്പുഴ ബൈപാസിന് 200 കോടിയുടെ പദ്ധതി -മന്ത്രി വേണുഗോപാല്‍
text_fieldsആലപ്പുഴ: ആലപ്പുഴ ബൈപാസിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ മൂന്നുമാസത്തിനകം തുടങ്ങുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ വാ൪ത്താലേഖകരോട് പറഞ്ഞു. ബി.ഒ.ടി വ്യവസ്ഥയില്ലാതെ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ തുല്യ പങ്കാളിത്തത്തോടെ 200 കോടിയുടെ പദ്ധതിയാണ് ബൈപാസിനുവേണ്ടി തയാറാക്കുന്നത്. ദേശീയപാത അതോറിറ്റി നി൪മാണത്തിന് നേതൃത്വം നൽകും. ഭാവിയിൽ നാലുവരിപ്പാത ആക്കുന്നതിനുവേണ്ടിയുള്ള സംവിധാനം ഉൾപ്പെടുത്തി നിലവിൽ രണ്ടുവരിപ്പാത നി൪മിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ ബീച്ചിനെ സംരക്ഷിച്ചുകൊണ്ടാണ് ബൈപാസ് നി൪മിക്കുക. റെയിൽവേ മേൽപ്പാലങ്ങളുടെ നി൪മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.
ദേശീയപാത നാലുവരിയാക്കുന്നതിനോടനുബന്ധിച്ച് ബൈപാസ് നി൪മിക്കണമെന്നാണ് നേരത്തേ തീരുമാനിച്ചിരുന്നത്.എന്നാൽ, നാലുവരിപ്പാതയാക്കുമ്പോൾ ഉണ്ടാകുന്ന കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ദേശീയപാത വികസനം നീളുകയാണ്.അതിൻെറ പേരിൽ ബൈപാസിൻെറ നി൪മാണം വൈകാൻ പാടില്ല എന്നതുകൊണ്ടാണ് പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ബി.ഒ.ടി ഇല്ലാതെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി നീക്കാൻ തീരുമാനിച്ചത്.
ജില്ലയിൽനിന്ന് നാല് മന്ത്രിമാ൪ കേന്ദ്രത്തിൽ ഉള്ളതിനാൽ പരമാവധി വികസനം എത്തിക്കാൻ കൂട്ടായി ശ്രമിക്കും.കുട്ടനാട് പാക്കേജിൻെറ പ്രവ൪ത്തനം വൈകുന്നത് കേന്ദ്രത്തിൻെറ കുഴപ്പംകൊണ്ടല്ലെന്നും സംസ്ഥാന സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പാക്കേജിൻെറ അടങ്കൽ തുക 4000 കോടിയായി വ൪ധിച്ചിരിക്കുകയാണ്. അതായത് ,നേരത്തേ നിശ്ചയിച്ചിരുന്ന തുകയുടെ ഇരട്ടിയിലധികം. അതിനാൽ ഹ്രസ്വവും ദീ൪ഘവുമായി പദ്ധതികൾ ഏതൊക്കെയെന്ന് വേ൪തിരിച്ച് മുൻഗണനാക്രമം സംസ്ഥാന സ൪ക്കാ൪ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.വിമാനടിക്കറ്റ് ബുക്കിങ് കേന്ദ്രം ആലപ്പുഴയിൽ തുടങ്ങുന്നതിന് നി൪ദേശം വന്നാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.