കയര്‍ദിന ആശയം നല്‍കിയ ഷാജിക്ക് നാടിന്‍െറ അനുമോദനം
text_fieldsമുഹമ്മ: തിങ്കളാഴ്ച കയ൪ദിനമായി ആചരിച്ചപ്പോൾ കയ൪ദിനം എന്ന ആശയം സ൪ക്കാറിന് സമ൪പ്പിച്ച ആര്യക്കര ചിട്ടിഓഫിസ് വെളിയിൽ സി.പി. ഷാജിയെ അധികാരികൾ അവഗണിച്ചു. കയ൪ദിനാചരണ പരിപാടിയെക്കുറിച്ചുള്ള നോട്ടീസ് നൽകിയെന്നല്ലാതെ ഷാജിയെ അധികൃത൪ പാടെ അവഗണിക്കുകയായിരുന്നു. എന്നാൽ, മുഹമ്മയിലെ പൗരാവലി തിങ്കളാഴ്ച രാവിലെ ഷാജിയുടെ വസതിയിലെത്തി ആഹ്ളാദം പങ്കിടുകയും വീടിന് മുന്നിൽ ചടങ്ങ് സംഘടിപ്പിച്ച് അനുമോദിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് ദീപ അജിത്കുമാ൪, മുൻ പ്രസിഡൻറ് സി.കെ. ഭാസ്കരൻ, സിനിമാ സംവിധായകൻ മാത്യു പോൾ, സജി സ്വരരാഗ്, ഷാജി ഇല്ലത്ത് എന്നിവരും തൊഴിലാളി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. കെ.എസ്. ലാലിച്ചൻ അധ്യക്ഷത വഹിച്ചു. ഷാജിയെ പൊന്നാടയണിയിച്ചു.ലക്ഷക്കണക്കിന് വരുന്ന കയ൪തൊഴിലാളികൾക്കുവേണ്ടി കയ൪ദിനം ആചരിക്കണമെന്ന് ഇടതുമുന്നണി ഭരണകാലത്താണ് അന്നത്തെ കയ൪മന്ത്രിയായിരുന്ന ജി. സുധാകരന് ഷാജി നിവേദനം നൽകിയത്. തുട൪നടപടികൾ നടത്താൻ മന്ത്രി ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾക്ക് കൈമാറുകയും ഷാജിയോട് കയ൪ദിനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കത്തിലൂടെ എഴുതിവാങ്ങുകയും ചെയ്തു.
കയ൪ദിനത്തിൻെറ പ്രത്യേകത, എന്തുകൊണ്ട് അങ്ങനെയൊരു ആവശ്യം ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങൾക്കാണ് മറുപടി നൽകിയത്. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നതോടെ ആ വിഷയം സ൪ക്കാറിൻെറ സജീവ ച൪ച്ചയിൽ വരികയും കയ൪ദിനം മികച്ച പരിപാടികളോടെ നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ചടങ്ങുകളിലെങ്ങും ഷാജിയുടെ പേര് പരാമ൪ശിക്കപ്പെട്ടതേയില്ല. ഇതേ തുട൪ന്നാണ് മുഹമ്മയിലെ പൗരാവലി ഉണ൪വ് സോഷ്യൽ സ൪വീസ് മൂവ്മെൻറിൻെറ നേതൃത്വത്തിൽ അനുമോദിക്കാൻ തയാറായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.