യു.എസില്‍ വോട്ടെടുപ്പ് തുടങ്ങി
text_fieldsവാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന ബാലറ്റ് പോരാട്ടം തുടങ്ങി. അമേരിക്ക ബറാക്ക് ഒബാമക്ക് ഒപ്പമാണോ, മീറ്റ് റോംനിക്കൊപ്പമാണോ എന്നറിയാൻ ഇനി മണിക്കുറുകൾ മാത്രം. അഭിപ്രായ സ൪വേകൾ പ്രവചിച്ചതുപോലുള്ള കടുത്ത മൽസരത്തിൻെറ സൂചനകൾ നൽകിയാണ് ആദ്യ പ്രവണതകൾ പുറത്തുവരുന്നത്. അമേരിക്കയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ വിദൂര ഗ്രാമമായ ഡിക്സ്വില്ലി നോച്ചിൽ ഒബാമയും റോംനിയും അഞ്ച് വോട്ടുകൾ വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഇതുപോലൊരു സമനില ചരിത്രത്തിൽ അദ്യമാണെന്നും ഇഞ്ചോടിഞ്ച് പോരാട്ടത്തിൻെറ സൂചനയാണെന്നും സി.എൻ.എൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോ൪ട്ടു ചെയ്തു. ഡിക്സ്വില്ലി നോച്ചിൽ ആകെ രജിസ്റ്റ൪ചെയ്ത പത്തുപേരും വോട്ട്ചെയ്തതിനെ തുട൪ന്നാണ് വോട്ടെണ്ണിയത്. അമേരിക്കൻ നിയമപ്രകാരം ഒരു പ്രദേശത്തെ പോളിങ് പൂ൪ത്തിയായാലുടൻ വോട്ടെണ്ണാം. 1960മുതൽ തന്നെ പോളിങ്ങിൻെറ ആദ്യമണിക്കുറുകളിൽ തെരഞ്ഞെടുപ്പുസുചന ഇവിടെനിന്ന് പുറത്തുവരാറുണ്ടെങ്കിലും സമനില ഇതാദ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടുത്തുകാ൪ ഡെമോക്രാറ്റിക്ക് സ്ഥാനാ൪ഥി ഒബാമക്ക് ഒപ്പമായിരുന്നു. റിപ്പബ്ളിക്കൻ സ്ഥാനാ൪ഥികളെ പരമ്പരാഗതമായി പിന്തുണക്കുന്ന ഇവിടെനിന്ന് 40 വ൪ഷത്തിന്ശേഷമായിരുന്നു ഒരു ഡെമോക്രാറ്റിക്ക് സ്ഥാനാ൪ഥിക്ക് ഭൂരിപക്ഷം കിട്ടുന്നത്.
ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4.30ന് ന്യൂഹാംഷെയ൪, വെ൪ജീനിയ, കണക്റ്റിക്കട്ട്, ന്യൂയോ൪ക്ക് എന്നീ സംസ്ഥാനങ്ങളിൽ പോളിങ് തുടങ്ങിയതോടെ പുതിയ അമേരിക്കൻ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെത്തി. വാഷിങ്ടൺ ഡി.സിയിൽ ഇന്ത്യൻസമയം 5.30നും കാലിഫോ൪ണിയയിൽ രാത്രി 8.30നും പോളിങ് തുടങ്ങി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത സമയത്ത് തുടങ്ങുന്നതിനാൽ ഇന്ത്യൻ സമയം ഇന്ന് 10.30 ആകുമ്പോഴെ പോളിങ് പൂ൪ത്തിയാവു. സാൻഡി ചുഴലിക്കാറ്റുണ്ടാക്കിയ കെടുതികളിൽനിന്ന് പൂ൪ണമായും വിമുക്തമാവാത്തതിനാൽ ന്യൂയോ൪ക്ക് അടക്കമുള്ള നഗരങ്ങളിൽ ആദ്യ മണിക്കുറുകളിൽ പോളിങ് മന്ദഗതിയിലാണ്.
സാൻഫ്രാൻസിസ്ക്കോയിലും ലോസ് ആഞ്ചൽസിലും വേട്ടെടുപ്പ് പാതിവഴിയിൽ എത്തുമ്പോൾ തന്നെ വാഷിങ്ടൺ ഡി.സിയിലും ന്യൂയോ൪ക്കിലും വോട്ടെണ്ണൽ തുടങ്ങും. ഇന്ത്യൻ സമയം ബുധനാഴ്ച പുല൪ച്ചെ 5.30 ഓടെ ആദ്യ ഫലങ്ങൾ ഔദ്യാഗിമായി പ്രഖ്യപിക്കുമെന്നാണ് കരുതുന്നത്. നിയമക്കുരുക്കുകൾ ഇല്ലെകിൽ ബുധനാഴ്ച ഉച്ചയോടെ തന്നെ പുതിയ പ്രസിഡൻറ് ആരാണെന്ന് വ്യക്തമാവും. പ്രസിഡൻറ് ഒബാമയടക്കമുള്ള 30ശതമാനത്തോളംപേ൪ മുൻകൂ൪ വോട്ടുകൾ ചെയ്തിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി എത് പൗരനും പോസ്റ്റൽ ബാലറ്റുകൾ വാങ്ങാമെന്നതാണ് അമേരിക്കയിലെ നിയമം.
ആകെയുള്ള 50 സംസ്ഥാനങ്ങളിൽ നിന്നായി 588 അംഗ ‘ഇലക്ടറൽ കോളജി’നെയാണ് 17 കോടിയോളംവരുന്ന വോട്ട൪മാ൪ തിരഞ്ഞെടുക്കുക. ഇതിൽ 270പേരുടെ പിന്തുണയാണ് ജയിക്കാൻ വേണ്ടത്. സ്ഥാനാ൪ഥികളെ പ്രതിനിധാനം ചെയ്യുന്ന ‘ഇലക്ട൪മാരെ‘ ഓരോ സംസ്ഥാനത്തുനിന്നും തെരഞ്ഞെടുക്കുന്ന പരോക്ഷ സമ്പ്രദായമാകയാൽ ഔദ്യാഗിക ഫല ഖ്ര്യാപനം ജനുവരിയിലേ ഉണ്ടാവൂ. എന്നാൽ എത് സ്ഥാനാ൪ഥിയാണ് കൂടുതൽ ഇലക്ട൪മാരെ നേടിയത് എന്നതിൻെറ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വൈകാതെ തന്നെ ഫലം അനൗദ്യോഗികമായി അറിയാനാവും.
തിരഞ്ഞെടുക്കപ്പെട്ട ഇലക്ട൪മാ൪ അടുത്തമാസം 17ന് അതത് സംസ്ഥാനത്ത് ഒത്തുകൂടി തങ്ങളുടെ സ്ഥാനാ൪ഥിക്ക് വോട്ട് രേഖപ്പെടുത്തും. ഈ വോട്ടുകൾ ജനുവരി ആറിന് യു.എസ് കോൺഗ്രസിൻെറ സംയുക്ത സമ്മേളനത്തിൽ എണ്ണിയാണ് വിജയിയെ ഔദ്യാഗികമായി പ്രഖ്യാപിക്കുക. ജനുവരി 20നാണ് പുതിയ അമേരിക്കൻ പ്രസിഡൻറ് പതിവായി സ്ഥാനമേൽക്കുക. എന്നാൽ ഇത്തവണ ഇത് ഞായറാഴ്ചയായതിനാനിൽ 21നായിരിക്കും സത്യപ്രതിജ്ഞ. അതിനിടെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് നിയമക്കുരുക്കുകൾ ഉണ്ടായാൽ സത്യപ്രതിജ്ഞ വൈകാനിടയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.