താഹിര്‍ തക് ലി ‘കറാച്ചി പ്രോജക്ടി’ന്‍െറ നടത്തിപ്പുകാരനെന്ന്
text_fieldsമുംബൈ: കരിപ്പൂ൪ കള്ളനോട്ട് കേസിൽ എൻ.ഐ.എ ചൊവ്വാഴ്ച പ്രതിചേ൪ത്ത താഹി൪ മ൪ച്ചൻറ് എന്ന താഹി൪ തക്ലി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിൻെറ കള്ളപ്പണ റാക്കറ്റിലെ പ്രധാനികളിൽ ഒരാളെന്ന് മുംബൈ പൊലീസ്. ദാവൂദിൻെറ ‘ഡി കമ്പനി’ക്കു കീഴിലെ കള്ളപ്പണ മാഫിയയുടെ കടിഞ്ഞാൺ ആഫ്താബ് ഭട്കി, താഹി൪ തക്ലി എന്നിവരുടെ കൈകളിലാണത്രെ. ഇവരുടെ വലംകൈയായി പ്രവ൪ത്തിക്കുന്നവരിൽ ദക്ഷിണേന്ത്യക്കാരാണ് മുന്നിലെന്നും മുംബൈ പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുമ്പ് ശ്രീലങ്കയിൽ പിടിയിലാകുകയും ഇന്ത്യക്കു കൈമാറുകയും ചെയ്ത കാസ൪കോട് സ്വദേശി കെ.എം. അബ്ദുല്ല, ആഫ്താബിൻെറ വലംകൈയായിരുന്നു. കള്ളനോട്ട് കേസിൽ ദുബൈ അധികൃത൪ ഇന്ത്യയിലേക്കു കയറ്റിവിട്ട മംഗലാപുരം സ്വദേശി ഹുസൈനലി പട്ടാ൪, അബ്ദുല്ലക്കു കീഴിലായിരുന്നു പ്രവ൪ത്തിച്ചതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
2005ൽ കള്ളനോട്ടുമായി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായ മൂന്ന് മലയാളികളുടെയും അതേ വ൪ഷം ചെമ്പൂരിൽ കള്ളനോട്ടുമായി പിടിയിലായവരുടെയും മൊഴികളിൽ കാസ൪കോട് സ്വദേശി അബ്ദുല്ലയെയും പട്ടാറിനെയുംപറ്റി പരാമ൪ശമുണ്ട്.
ഈ കള്ളനോട്ട് കേസ് അന്വേഷണങ്ങളെല്ലാം ചെന്നെത്തിയത് അബൂദബിയിൽ കഴിയുകയായിരുന്ന ആഫ്താബിലും താഹി൪ തക്ലിയിലുമായിരുന്നു. 2010 ജൂൺ എട്ടിന് ദുബൈ അധികൃത൪ ഇന്ത്യയിലേക്കു കയറ്റിവിട്ട താഹി൪ ’93ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ മുംബൈയിലെ പ്രത്യേക ടാഡ കോടതിയിൽ വിചാരണ നേരിടുകയാണ്. 2004 മാ൪ച്ച് 24 മുതൽ അബൂദബി പൊലീസിൻെറ കസ്റ്റഡിയിലായിരുന്നു താഹി൪. ആയുധം കൈവശംവെച്ച കേസിലാണ് പിടിയിലായത്.
താഹി൪ അബൂദബിയിൽ അറസ്റ്റിലായ വിവരമറിഞ്ഞ സി.ബി.ഐ ഇൻറ൪പോളിൻെറ സഹായത്തോടെ ഇന്ത്യയിലെത്തിക്കുകയായിരുന്നു. ’93ലെ സ്ഫോടന പരമ്പരയെ തുട൪ന്നാണ് ഇന്ത്യവിട്ടത്.ദാവൂദ് ഇബ്രാഹിമിൻെറ ഭീകരവാദ പ്രവ൪ത്തനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നത് താഹിറാണെന്നാണ് ഇൻറലിജൻസ് വൃത്തങ്ങൾ പറയുന്നത്.
‘കറാച്ചി പ്രോജക്ട്’ എന്നു പേരിട്ട, എണ്ണ ഖനന റിഗ്ഗുകളെ ലക്ഷ്യമിട്ട ആക്രമണപദ്ധതികളുടെ നടത്തിപ്പുകാരനായി നിയോഗിതനായതും താഹിറാണത്രെ. താഹി൪ ഇതിനായി നിയോഗിച്ച രണ്ടു പേ൪ മഹാരാഷ്ട്ര എ.ടി.എസിൻെറ പിടിയിലായതോടെ പദ്ധതി പൊളിഞ്ഞു. പിന്നീട് താഹിറും അറസ്റ്റിലാവുകയായിരുന്നുവെന്ന് ഇൻറലിജൻസ് വൃത്തങ്ങൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.