പിന്നാക്ക വിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തണം -നിയമസഭാ സമിതി
text_fieldsആലപ്പുഴ: പിന്നാക്കവിഭാഗങ്ങൾക്കുള്ള സ൪ക്കാ൪ ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ വ്യക്തികളും സംഘടനകളും ശ്രദ്ധിക്കണമെന്ന് നിയമസഭാ പിന്നാക്ക സമുദായ ക്ഷേമസമിതി ചെയ൪മാ൪ സി. മമ്മൂട്ടി എം.എൽ.എ. കലക്ടറേറ്റിൽ നടന്ന നിയമസഭാ പിന്നാക്ക സമുദായ ക്ഷേമസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ൪ക്കാ൪ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഒ.ബി.സി വിഭാഗത്തിനുള്ള പ്രീമെട്രിക് സ്കോള൪ഷിപ്പായി 50 കോടി വിതരണം ചെയ്തതായും എം.എൽ.എ പറഞ്ഞു.
നോൺ ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റിന് ശമ്പളം വരുമാനമായി പരിഗണിക്കില്ലെന്ന് പിന്നാക്ക വികസന വകുപ്പ് ഡയറക്ട൪ വി.ആ൪. ജോഷി പറഞ്ഞു. 4.5 ലക്ഷമാണ് വരുമാന പരിധി. ഇതിനായി ശമ്പളസ൪ട്ടിഫിക്കറ്റല്ല, തസ്തികയാണ് പരിഗണിക്കുന്നത്. അപേക്ഷകൻെറ മാതാപിതാക്കളുടെ വരുമാനമേ പരിഗണിക്കു. മറ്റ് കുടുംബാംഗങ്ങളുടെ വരുമാനം പരിഗണിക്കില്ല. 35 വയസ്സിനുമുമ്പ് ക്ളാസ് രണ്ട് ഗസറ്റഡ് തസ്തികയിൽ നേരിട്ട് നിയമനം ലഭിച്ച മാതാപിതാക്കളുടെ മക്കൾ ക്രീമിലെയ൪ ആണ്. ഇവ൪ക്ക് നോൺക്രീമിലയ൪ സ൪ട്ടിഫിക്കറ്റ് നൽകാനാകില്ല. ക്ളാസ് മൂന്ന് തസ്തികയിൽ ജോലിക്ക് കയറിയശേഷം പ്രമോഷനിലൂടെയോ മറ്റോ ക്ളാസ് ഒന്ന് തസ്തികയിലെത്തുന്നയാൾ ക്രീമിലെയറിൽപ്പെടില്ല.
സ൪ട്ടിഫിക്കറ്റ് നൽകുന്നതിന് വരുമാനം കണക്കാക്കുമ്പോൾ കൃഷിഭൂമിയിൽ നിന്നുള്ള വരുമാനം പരിഗണിക്കില്ല. അഞ്ച് ഹെക്ടറിന് മുകളിൽ കൃഷി ഭൂമിയുണ്ടെങ്കിലെ ക്രീമിലെയ൪ ആകു. തുട൪ച്ചയായി മൂന്നുവ൪ഷം ഉയ൪ന്ന വരുമാനമുണ്ടെങ്കിലെ പ്രഫഷനലുകൾ ക്രീമിലെയറാകു. എൽ. ഐ.സി, ബാങ്ക്, സ൪വകലാശാല, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തസ്തിക സ൪ക്കാ൪ തസ്തികയുടെ ക്ളാസുമായി താരതമ്യപ്പെടുത്തി യോഗ്യത കണക്കാക്കാം. സ൪ട്ടിഫിക്കറ്റ് നിരസിച്ചാൽ അതിനുള്ള കൃത്യമായ കാരണം ബോധ്യപ്പെടുത്തണം.
പരാതികളും നിവേദനങ്ങളും സമിതി നേരിട്ടുകേട്ടു. വീരശൈവരെ ഒ.ഇ.സിയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ വീരശൈവ മഹാസഭ സമിതിക്ക് നിവേദനം നൽകി. രേഖകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സമിതി ചെയ൪മാൻ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിലെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 40 ശതമാനം സംവരണം ഏ൪പ്പെടുത്തണമെന്നും പി.എസ്.സി ചില തസ്തികകളിൽ നിയമനത്തിനുള്ള യോഗ്യത എസ്.എസ്.എൽ.സിയിൽ നിന്ന് പ്ളസ്ടു ആയി ഉയ൪ത്തിയ നടപടി പിൻവലിക്കണമെന്നും നിയമനങ്ങളിൽ ആംഗ്ളോ ഇന്ത്യൻ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്നും ദേവസ്വം നിയമനങ്ങളിൽ പിന്നാക്കവിഭാഗത്തിന് സംവരണം അനുവദിക്കണമെന്നും ആവശ്യമുയ൪ന്നു. യോഗത്തിൽ എ.ഡി.എം കെ.പി. തമ്പി, വിവിധ പിന്നാക്കസംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥ൪ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.