പുകയില നിയന്ത്രണത്തിന് സ്ക്വാഡ്
text_fieldsകൊല്ലം: ജില്ലാ ഭരണകൂടത്തിൻെറ പുകയിലരഹിത കൊല്ലം പദ്ധതിയുടെ ഭാഗമായി പുകയില നിയന്ത്രണം ശക്തിപ്പെടുത്താൻ ജില്ലാതല സ്ക്വാഡ് രൂപവത്കരിക്കുമെന്ന് കലക്ട൪ പി.ജി. തോമസ് അറിയിച്ചു. ആരോഗ്യം, പൊലീസ്, എക്സൈസ്, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥ൪ അടങ്ങുന്ന സ്ക്വാഡ് പൊതുസ്ഥലത്തെ പുകവലി, സ്കൂളുകളുടെ 400 മീറ്റ൪ ചുറ്റളവിലെ പുകയില വിൽപന, പുകയില ഉൽപന്നങ്ങളുടെ അനധികൃത പരസ്യങ്ങൾ, നിരോധിത ഉൽപന്നങ്ങളുടെ വിൽപന, നിയമാനുസൃത സൂചനാബോ൪ഡുകളുടെ അഭാവം എന്നിവക്കെതിരെ പിഴ ചുമത്തൽ, നിയമ നടപടികൾ എന്നിവ സ്വീകരിക്കും.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബോധവത്കരണവും സംഘടിപ്പിക്കും.തുടക്കത്തിൽ എല്ലാ ദിവസവും തുട൪ന്ന് ആവശ്യാനുസരണവും സ്ക്വാഡ് പ്രവ൪ത്തനം ഉണ്ടാകും. നിയമ നിഷേധം ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് കലക്ട൪ മുറിയിപ്പ് നൽകി. പുകയിലരഹിത കൊല്ലം ജില്ലാ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ മുഴുവൻ ബീഡിത്തൊഴിലാളികളെയും പുനരധിവസിപ്പിക്കാൻ ബീഡിത്തൊഴിലാളി ക്ഷേമനിധി ബോ൪ഡിൻെറയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ പദ്ധതി തയാറാക്കി സ൪ക്കാറിന് സമ൪പ്പിക്കാനും പുകയിലക്കടകൾ സന്ദ൪ശിച്ച് ബോധവത്ക്കരണം നൽകാനും ജില്ലാ ഉന്നതതല യോഗം തീരുമാനിച്ചു.പുകയിലരഹിത കൊല്ലം പദ്ധതിയുടെയും പുകയിലരഹിത വിദ്യാലയം പദ്ധതിയുടെയും പ്രവ൪ത്തന പുരോഗതി ജില്ലാ ടി.ബി. ഓഫിസ൪ ഡോ. കൃഷ്ണവേണി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എം. ഷാജി, ജി.ആ൪. കൃഷ്ണകുമാ൪ എന്നിവ൪ അവതരിപ്പിച്ചു. അസി.എക്സൈസ് കമീഷണ൪ വി.കെ. അനിൽകുമാ൪, ജോയൻറ് ആ൪.ടി.ഒ ആ൪. തുളസീധരൻപിള്ള, പ്രോഗ്രാം ഓഫിസ൪ അനൂപ് മുക്കാടൻ, വിവിധ മുനിസിപ്പാലിറ്റികളിലെയും കോ൪പറേഷനിലെയും ഹെൽത്ത് ഇൻസ്പെക്ട൪മാ൪, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.