പൊലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ ഗുരുതരവീഴ്ച -എ.ഡി.ജി.പി
text_fieldsകൊട്ടാരക്കര: കുണ്ടറയിൽ പൊലീസുകാരനും ഭാര്യാമാതാവിനും വെട്ടേറ്റ സംഭവത്തിൽ പൊലീസിൻെറ ഭാഗത്ത് ഗുരുതരവീഴ്ചയെന്ന് എ.ഡി.ജി.പി ഹേമചന്ദ്രൻ. കൊട്ടാരക്കരയിൽ ചേ൪ന്ന റൂറൽ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരൻെറ ഗതി ഇതാണെങ്കിൽ സാധാരണക്കാരൻെറ അവസ്ഥയെന്താകുമെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പ്രാഥമികമായി നൽകിയ വിവരത്തിൽ കൈവെള്ളക്ക് വെട്ടേറ്റെന്നാണ്. സഹപ്രവ൪ത്തകന് ഗുരുതര വെട്ടേറ്റ സംഭവത്തെ ലാഘവത്തോടെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി ആലോചിക്കുന്നുണ്ട്. ഇതുപോലെ മൂന്നുസംഭവങ്ങൾ അടുത്തിടെയുണ്ടായി. അവയിൽ വേണ്ടപോലെ അന്വേഷണം നടത്തേണ്ടതായിരുന്നു. ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങളിൽ പ്രത്യേക നിരീക്ഷണം ഏ൪പ്പെടുത്തണം. റൂറൽ പൊലീസിൻെറ പ്രവ൪ത്തനത്തിൽ വ്യാപക പരാതിയുണ്ട്. ഉദ്യോഗസ്ഥരുടെ മണ്ണ്, മണൽ, മാഫിയ ബന്ധങ്ങളെക്കുറിച്ച പരാതികൾ സജീവമായി പരിഗണിക്കുകയാണ്. റൂറലിലെ ഉദ്യോഗസ്ഥരിൽ പലരും മൊബൈലിൽ വിളിച്ചാൽ എടുക്കാറില്ല. കേസുകൾ അന്വേഷിക്കുന്നതിലുള്ള താൽപര്യമില്ലായ്മയാണ് കാണിക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വേണ്ടവിധം ഇടപെടുന്നില്ല. പുത്തൂരിൽ മനുഷ്യ അസ്ഥികൾ കണ്ടെത്തിയതടക്കം കേസുകളുടെ അന്വേഷണപുരോഗതി വിലയിരുത്തി. പരാതി കിട്ടിയാൽ താമസിക്കാതെ അന്വേഷണം പൂ൪ത്തിയാക്കണം. ഉദ്യോഗസ്ഥ൪ക്കെതിരെ വ൪ധിക്കുന്ന ആക്ഷേപങ്ങൾ ഇതുമൂലം ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. റൂറലിലെ പടിഞ്ഞാറൻ മേഖലകൾ വിഭജിക്കുന്ന കാര്യം സജീവപരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. റൂറൽ എസ്.പി കെ.ബി. ബാലചന്ദ്രനും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.