ദേശീയ സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബാള്‍: കേരള പെണ്‍കുട്ടികള്‍ക്ക് കിരീടം
text_fieldsആൽവാ൪ (രാജസ്ഥാൻ): 58ാമത് ദേശീയ സ്കൂൾ ഗെയിംസ് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം കിരീടം ചൂടി. ആൺകുട്ടികളുടെ വിഭാഗത്തിൽ വെങ്കലം ചൂടിയ കേരളം ചരിത്രത്തിലാദ്യമായി മെഡൽ നേടി മികവുകാട്ടി. പെൺകുട്ടികളുടെ ഫൈനലിൽ കേരളം 69-25ന് ആതിഥേയരായ രാജസ്ഥാനെ തക൪ത്തുവിട്ടു. ആൺകുട്ടികൾ മധ്യപ്രദേശിനെ 73-48ന് കീഴടക്കിയാണ് വെങ്കലനേട്ടത്തിലെത്തിയത്.
ഇൻറ൪നാഷനൽ താരങ്ങളായ പൂജമോൾ, എലിസബത്ത് ഹില്ലാരിയോസ് എന്നിവരുടെ അഭാവത്തിൽ ചാമ്പ്യൻഷിപ്പിനെത്തിയ കേരളം ടൂ൪ണമെൻറിലുടനീളം തക൪പ്പൻ പ്രകടനം പുറത്തെടുത്താണ് ജേതാക്കളായത്. ഫൈനലിൽ 24 പോയൻറു നേടി പ്രമി പി. ലാൽ ടോപ്സ്കോററായി. പി.ജി. അഞ്ജന 14ഉം ഗ്രിമ മെ൪ലിൻ ബേബി 13ഉം പോയൻറ് നേടി. ആഞ്ജലീന ജോയ് ആണ് ക്യാപ്റ്റൻ.
മധ്യപ്രദേശിനെതിരെ ആൺകുട്ടികളുടെ വിഭാഗത്തിൽ ക്യാപ്റ്റൻ ശ്രീരാഗ് എൻ.നായ൪ 21ഉം അഖിൽ.എ.ആ൪ 18ഉം പോയൻറ് നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.