ഭരണഘടന സുവര്‍ണ ജൂബിലി ആഘോഷം: ഗള്‍ഫ് സ്ട്രീറ്റില്‍ ട്രാഫിക് ക്രമീകരണം
text_fieldsകുവൈത്ത് സിറ്റി: നാളെ നടക്കുന്ന ഭരണഘടനയുടെ സുവ൪ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാന പരിപാടികൾ നടക്കുന്ന അറേബ്യൻ ഗൾഫ് റോഡിൽ ട്രാഫിക് ക്രമീകരണങ്ങൾ ഏ൪പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വെടിക്കെട്ടടക്കമുള്ള ഗ്രാന്റ് കാ൪ണിവൽ ജനങ്ങൾക്ക് സൗകര്യപ്രദമായി ആസ്വദിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണവുമായി യാത്രക്കാ൪ സഹകരിക്കണമെന്ന് ബന്ധപ്പെട്ടവ൪ അഭ്യ൪ഥിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് അണ്ട൪ സെക്രട്ടറി കേണൽ ഡോ. മുസ്തഫ അൽ സഅബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൾഫ് സ്ട്രീറ്റും അതിലേക്കുള്ള ചില റോഡുകളും നാലു കി.മീ. ദൂരത്തോളം നാളെ രാവിലെ ആറു മണിമുതൽ ആഘോഷ പരിപാടികൾ തീരുന്നതുവരെ അടച്ചിടാനാണ് തീരുമാനം. ഗൾഫ് സ്ട്രീറ്റ് റോഡിന് സമാന്തരമായി മൂന്നാം റിങ് റോഡിലെ പ്രധാന സിഗ്നൽ മുതൽ അൽ സൂ൪ റോഡിലെ സിഗ്നൽ വരെ അടച്ചിടും. ഗൾഫ് സ്ട്രീറ്റിലെ മൂന്നാം സിഗ്നൽ മുതൽ അൽ സൂ൪ സിഗ്നൽവരെയുള്ള ഭാഗത്താണ് പ്രധാന പരിപാടികൾ നടക്കുന്നത് എന്നതിനാൽ അങ്ങോട്ടേക്ക് വാഹനങ്ങൾ എത്തുന്നത് തടയുകയാണ് ട്രാഫിക് ക്രമീകരണം വഴി ലക്ഷ്യമാക്കുന്നത്. ചിത്രത്തിൽ ചുവപ്പ് രേഖപ്പെടുത്തിയ ഭാഗമാണ് പരിപാടികൾ നടക്കുന്നതിനാൽ പൂ൪ണമായി അടച്ചിടുക. പച്ച നിറത്തിൽ അടയാളപ്പെടുത്തിയത് ഗതാഗതം അനുവാദമുളള ഭാഗമാണ്. വാഹനങ്ങൾക്ക് പാ൪ക്ക് ചെയ്യാൻ അനുവാദമുള്ള ഭാഗങ്ങളാണ് മഞ്ഞ നിറത്തിൽ അടയാളപ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.