ടാക്സിയില്‍ മറന്നുവെക്കുന്ന സാധനങ്ങള്‍ തിരിച്ചു നല്‍കാന്‍ ആധുനിക സംവിധാനം
text_fieldsദുബൈ: യാത്രക്കാ൪ ടാക്സി കാറുകളിൽ മറന്നുവെക്കുന്ന സാധനങ്ങൾ തിരിച്ചുനൽകാൻ ആധുനിക സംവിധാനമൊരുക്കിയതായി ദുബൈ ടാക്സി കോ൪പറേഷൻ പരാതിപരിഹാര വിഭാഗം മേധാവി മൻസൂ൪ അൽ ഫലാസി അറിയിച്ചു. കസ്റ്റമ൪ റിലേഷൻസ് മാനേജ്മെൻറ് സിസ്റ്റം എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ പരാതികൾ നിരീക്ഷിക്കാനും പരിഹാര നടപടികൾ സ്വീകരിക്കാനുമാകും. ആ൪.ടി.എയുടെ 8009090 എന്ന കോൾ സെൻററിലൂടെയോ www.dubaitaxi.ae, www.rta.ae എന്നീ വെബ്സൈറ്റുകളിലൂടെയോ ഉപഭോക്താക്കൾക്ക് പരാതി സമ൪പ്പിക്കാം. ടാക്സിയുടെ സൈഡ് നമ്പറും സഞ്ചരിച്ച സമയവും ഉൾപ്പെടുത്തിയാണ് പരാതി നൽകേണ്ടത്. പരാതി രജിസ്റ്റ൪ ചെയ്തുകഴിഞ്ഞാൽ അന്വേഷണ വിഭാഗത്തിന് കൈമാറും. ടാക്സി ഡ്രൈവറെ കണ്ടെത്തി തുട൪നടപടികൾ സ്വീകരിക്കും. വിവരം ടെക്സ്റ്റ് മെസേജ് വഴി ഉപഭോക്താവിനെയും അറിയിക്കും. ഏഴുദിവസത്തിനകം പരാതിക്ക് പരിഹാരമുണ്ടാക്കും.
യാത്രക്കാരുടെ വസ്തുക്കൾ കാറിൽ മറന്നുവെച്ചത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ ഡ്രൈവ൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്ന് റിപ്പോ൪ട്ട് വാങ്ങി ദുബൈ ഇൻറ൪നാഷനൽ എയ൪പോ൪ട്ടിലെ ഡി.ടി.സി കസ്റ്റമ൪ സ൪വീസ് സെൻററിൽ ഏൽപിക്കുകയും വേണം. യാത്രക്കാ൪ കാറിൽ നിന്നിറങ്ങുന്നതിനുമുമ്പ് സാധനങ്ങളൊന്നും മറന്നുവെച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഡ്രൈവ൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുമുണ്ട്.
3504 ടാക്സികളിലായി 8129 ഡ്രൈവ൪മാരാണ് ദുബൈയിൽ 24 മണിക്കൂറും ജോലിചെയ്യുന്നത്. ഇവരുടെ സേവനം മെച്ചപ്പെടുത്താൻ ആ൪.ടി.എ ശിൽപശാലകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. യാത്രക്കാ൪ക്ക് അഭിപ്രായങ്ങളും നി൪ദേശങ്ങളും വെബ്സൈറ്റിലൂടെയോ കോൾസെൻററിലൂടെയോ സമ൪പ്പിക്കാവുന്നതാണെന്നും മൻസൂ൪ അൽ ഫലാസി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.