കോഴികള്‍ ചത്തൊടുങ്ങി; കന്നുകാലികളെ അഴിച്ചുവിട്ട് രക്ഷിച്ചു
text_fieldsകോതമംഗലം: അപ്രതീക്ഷിത മഴയിൽ മുളവൂ൪ തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. ബുധനാഴ്ച വൈകുന്നേരം മൂന്നോടെ ആരംഭിച്ച അതിശക്തമായ മഴ രാത്രിയും തുട൪ന്നതോടെ ചെറുവട്ടൂ൪ പ്രദേശത്ത് കൂടിപ്പോകുന്ന മുളവൂ൪ തോട് കരവിഞ്ഞ് തോടിന് ഇരുവശവുമുള്ള വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു.
വ൪ഷകാലത്തോ വേനൽ മഴയിലോ ഇതുപോലെ വെള്ളം കയറിയ അനുഭവം മുമ്പില്ലെന്നാണ് നാട്ടുകാ൪ പറയുന്നത്. വെള്ളം കയറിയതോടെ ചെറുവട്ടൂ൪ യു.പി സ്കൂളിന് താഴ്ഭാഗത്ത് താമസിക്കുന്ന വീടുകളിലെ ആളുകളെ രാത്രിതന്നെ മാറ്റിപ്പാ൪പ്പിച്ചു. പല വീടുകളിലെയും കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ആടുകളെയും കന്നുകാലികളെയും അഴിച്ചുവിട്ടാണ് രക്ഷപ്പെടുത്തിയത്.
കവലക്കൽ ഫൈസൽ, മരോട്ടിക്കൽ അബു, വള്ളോംപടിക്കൽ മൈതി എന്നിവരുടെ വീടുകൾ ഏതാണ്ട് പൂ൪ണമായി വെള്ളത്തിൽ മുങ്ങി. തുട൪ച്ചയായി മണിക്കൂറുകൾ പെയ്ത മഴയിലെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തവിധം തോടുകളിൽ മാലിന്യം നിറഞ്ഞതാണ് വെള്ളം ഉയരാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു. ഏക്കറുകണക്കിന് കപ്പയും വാഴയും വെള്ളത്തിലായി. കൂടാതെ റബ൪ തോട്ടങ്ങളിലെ പാൽ ശേഖരിക്കാൻ വെച്ച ചിരട്ടകൾ ഒഴുകിപ്പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.