ഹാര്‍ബര്‍ പാലം നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsമട്ടാഞ്ചേരി: ഒരു കോടി മുടക്കി നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ച തോപ്പുംപടി ഹാ൪ബ൪ പാലത്തിൻെറ ശോച്യാവസ്ഥ തുടരുന്നു. പാലത്തിൻെറ പലക ദ്രവിച്ച് ഇരുമ്പ് ഷീറ്റ് മുകളിലേക്ക് ഉയ൪ന്നതോടെ ഇതുവഴിയുള്ള ഇരുചക്ര വാഹന യാത്ര ദുരിതമായി. ഷീറ്റിൽ തട്ടി ഇരുചക്രവാഹനങ്ങൾ മറിയുന്നത് പതിവാണ്. ഇതിനകം നിരവധി പേ൪ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗം പാലം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്നു മാസം പിന്നിട്ടെങ്കിലും പ്രാഥമിക നടപടികൾ പോലുമായില്ല. പാലം കാൽനടക്കാ൪ക്കുപോലും സഞ്ചാരയോഗ്യമല്ലെന്ന് കാട്ടി അടച്ചുപൂട്ടാൻ പൊതുമരാമത്ത് എൻജിനീയ൪ പാലത്തിൽ ബോ൪ഡ് സ്ഥാപിച്ചത് വിവാദമായിരുന്നു.
ഹാ൪ബ൪ പാലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തി. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് പാലത്തിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചാണ് പാലത്തിൻെറ സംരക്ഷണത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചത്. ഇതോടെയാണ് പാലം സംരക്ഷിക്കാൻ പൊതുമരാമത്ത് തയാറായി പ്രഖ്യാപനം നടത്തിയത്.
പാലത്തിൻെറ താഴെ ആംഗ്ളയറുകൾ തമ്മിൽ യോജിപ്പിക്കുന്ന ഇരുമ്പ് കഷണങ്ങൾ സാമൂഹിക വിരുദ്ധ൪ മുറിച്ചുമാറ്റിയിരുന്നു. അറവ് മാലിന്യം കായലിൽ തള്ളുന്നവ൪ പാലത്തിൻെറ കൈവരികൾ പലയിടത്തും തക൪ത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.