നഗരസഭാ ചെയര്‍മാന്‍െറ രാജി: തിരുമാനത്തിലെത്താനാകാതെ കോണ്‍ഗ്രസ്
text_fieldsകോട്ടയം: നഗരസഭാ ചെയ൪മാൻെറ രാജിപ്രശ്നത്തിൽ ഡി.സി.സി ഓഫിസിൽ ചേ൪ന്ന പാ൪ലമെൻററി പാ൪ട്ടി യോഗത്തിനും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. അതിനിടെ, മുനിസിപ്പൽ ചെയ൪മാൻ സണ്ണി കല്ലൂ൪ രാജി സന്നദ്ധത അറിച്ചു. ഡി.സി.സി പ്രസിഡൻറ് യോഗത്തിൽ പങ്കെടുത്തില്ല. അതിനിടെ, മുൻ ധാരണപ്രകാരം കാലാവധിതികഞ്ഞ കേരളകോൺഗ്രസ്-എമ്മിലെ മായക്കുട്ടി ജോൺ വൈസ് ചെയ൪മാൻസ്ഥാനം കഴിഞ്ഞദിവസം രാജിവെച്ചു.
ധാരണയനുസരിച്ച് ചെയ൪മാൻ രാജിവെക്കണമെന്ന് ഒരുവിഭാഗം വാദിച്ചപ്പോൾ, എഴുതിവെക്കപ്പെട്ട കരാറിനുതന്നെ പ്രാബല്യമില്ലെന്ന വാദത്തിലായിരുന്നു മറുവിഭാഗം. മുഴുവൻ കോൺഗ്രസ് കൗൺസില൪മാരുടെയും യോഗം വിളിച്ചശേഷം ഭൂരിപക്ഷ അഭിപ്രായപ്രകാരം തീരുമാനമെടുത്താൽ മതിയെന്നും അഭിപ്രായമുയ൪ന്നു.
വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ധാരണയനുസരിച്ച് ആദ്യത്തെരണ്ടുവ൪ഷം കോൺഗ്രസിലെ സണ്ണികല്ലൂരിനും പിന്നീടുള്ള രണ്ടുവ൪ഷം കോൺഗ്രസ് അംഗങ്ങളായ എം.പി. സന്തോഷ്കുമാറിനും അവസാനവ൪ഷം കെ.ആ൪.ജി വാര്യ൪ക്കും ചെയ൪മാൻസ്ഥാനം നൽകാമെന്നായിരുന്നു ധാരണ. ഉപാധ്യക്ഷപദവിയിലേക്ക് ആദ്യരണ്ടുവ൪ഷം കേരളകോൺഗ്രസ് (എം) ലെ മായക്കുട്ടിജോണിനും പിന്നീടുള്ള മൂന്നുവ൪ഷം കോൺഗ്രസിനുമാണ്. ഒന്നരവ൪ഷംവീതം കോൺഗ്രസിലെ രാജം ജി.നായ൪ക്കും ആലീസ്ജോസഫിനും നൽകണമെന്നായിരുന്നു ധാരണ.
മന്ത്രി കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡൻറ് കുര്യൻ ജോയി, എം.പി ഗോവിന്ദൻ നായ൪, ജോസഫ് വാഴക്കൻ എന്നിവ൪ ചേ൪ന്നാണ് രണ്ടുവ൪ഷം മുമ്പ് ധാരണാപത്രം തയാറാക്കിയത്. എന്നാൽ, കെ.സി ജോസഫ് മാത്രമാണ് ഇതിൽ ഒപ്പിട്ടിരുന്നത്. ധാരണാപത്രം തയാറാക്കിയ മുഴുവൻ പേരും ഒപ്പിടാത്തതിനാൽ ഇതിന് പ്രാബല്യമില്ലെന്നാണ് മറുപക്ഷത്തിൻെറ വാദം.
ഐ. ഗ്രൂപ്പുകാരനായ സണ്ണികല്ലൂ൪ രാജിനൽകിയാൽ ചെയ൪മാൻസ്ഥാനത്തേക്ക് എത്തുന്ന എം.പി സന്തോഷ്കുമാറും വൈസ്ചെയ൪മാൻസ്ഥാനത്തേക്ക് വരുന്ന രാജം ജി.നായരും ‘എ’ഗ്രൂപ്പുകാരാണ്. ഇതോടെയാണ് ‘ഐ’ വിഭാഗം ഉടക്കിയത്. നഗരസഭയിലെ പ്രധാനരണ്ട് സ്ഥാനങ്ങളും ഒരുഗ്രൂപ്പുകാ൪ കൈകാര്യം നൽകാനാവില്ലെന്ന നിലപാടിലാണവ൪.
52 അംഗ നഗരസഭയിൽ കോൺഗ്രസിന് 24 അംഗങ്ങളാണ് ഉള്ളത്. രണ്ടു സ്വതന്ത്ര൪ ഉൾപ്പെടെ നാലുപേരുള്ള കേരള കോൺഗ്രസും ഒരംഗമുള്ള സോഷ്യലിസ്റ്റ് ജനതയുമാണ് യു.ഡി.എഫിലെ ഘടകകക്ഷികൾ. എൽ.ഡി.എഫിന് പതിനെട്ടും ബി.ജെ.പിക്ക് നാലും അംഗങ്ങളുണ്ട്. ഒരംഗം സ്വതന്ത്രനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.