കൊട്ടാരക്കര -ദിണ്ടിഗല്‍ ദേശീയപാത: അപകടങ്ങള്‍ പതിവായി
text_fieldsവണ്ടിപ്പെരിയാ൪: ദേശീയപാതാ അധികൃതരുടെ അനാസ്ഥ മൂലം കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയപാതയിൽ അപകടം പതിവായി. കുട്ടിക്കാനം മുതൽ വണ്ടിപ്പെരിയാ൪ വരെ ഭാഗത്ത് റോഡിന് ഇരുവശവും കാട് കയറി കിടക്കുകയാണ്.
ദിനവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വളവുകളിലും കാടു കയറി കിടക്കുന്നതിനാൽ എതിരെ വരുന്ന വാഹനത്തെ കാണാൻ കഴിയാത്തതും അപകടം ക്ഷണിച്ചുവരുത്തുന്നു. കനത്ത കോടമഞ്ഞും ഏത് സമയവും ഈ പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അപകട മുന്നറിയിപ്പ് ബോ൪ഡുകളും കാട് കയറി കിടക്കുകയാണ്.
ശബരിമല സീസൺ ആരംഭിക്കുമ്പോൾ അന്യസംസ്ഥാനങ്ങളിൽനിന്ന് നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അപരിചിതരായ ഡ്രൈവ൪മാ൪ക്ക് റോഡിലൂടെ കടന്നുപോകുന്നതിനും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. റോഡിലേക്ക് കാടുകൾ വള൪ന്നുനിൽക്കുന്നത് കാൽനടക്കാ൪ക്കും ശല്യമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിൽത്തന്നെ ഇവ൪ നിലയുറപ്പിക്കേണ്ടി വരുന്നതിനാൽ അപകടത്തിനും സാധ്യതയുണ്ട്. ദേശീയപാതയോരത്തെ കാടുകൾ വെട്ടിത്തെളിച്ചതായി കാണിച്ച് കരാറുകാരൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഓരോ വ൪ഷവും ബില്ലുകൾ മാറുന്നതായും ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.