കോളജ് വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
text_fieldsകൊല്ലം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ട൪ പട്ടികയിൽ പേര് ചേ൪ക്കുന്നതിന് 1995 ജനുവരി ഒന്നിനോ അതിനു മുമ്പോ ജനിച്ച യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. കോളജ് വിദ്യാ൪ഥികൾക്ക്് കാമ്പസിൽ തന്നെ ഓൺലൈനായി വോട്ട൪ പട്ടികയിൽ പേര് ചേ൪ക്കുന്നതിന് സൗകര്യം ഒരുക്കി. സംസ്ഥാനത്തിൻെറ ഏത് ഭാഗത്തുള്ള കോളജിൽ പഠിക്കുന്ന വിദ്യാ൪ഥികൾക്കും സ്വദേശത്തെ വോട്ട൪ പട്ടികയിൽ പേര് ചേ൪ക്കാം. ജനനതീയതി തെളിയിക്കുന്നതിന് കോളജ് അധികാരികളോ ഗസറ്റഡ് ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തിയ രേഖയും മാതാപിതാക്കളിലാരുടെയെങ്കിലും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാ൪ഡ് നമ്പറും ഹാജരാക്കിയാൽ മതി.
തിരിച്ചറിയൽ കാ൪ഡുകൾ 2013 ജനുവരി അഞ്ചിനുശേഷം വീടുകളിൽ എത്തിക്കും. ചീഫ് ഇലക്ടറൽ ഓഫിസറുടെ വെബ്സൈറ്റിലൂടെയും ഓൺലൈനായി അപേക്ഷകൾ സമ൪പ്പിക്കാം. www.ceo.kerala.gov.in.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.