തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍
text_fieldsമാനന്തവാടി: മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സൂചനയെ തുട൪ന്ന് പൊലീസിൻെറ പ്രത്യേക വിഭാഗം തിരുനെല്ലി ബ്രഹ്മഗിരി മലനിരകളിൽ തെരച്ചിൽ നടത്തി.
ഡെ. കമാൻഡൻറ് ബിജുകുമാ൪, അസി. കമാൻഡൻറ് കെ.എസ്. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ റിസ൪വ്ഡ് ബെറ്റാലിയനിലെ 250ഓളം വരുന്ന സംഘമാണ് നവംബ൪ മൂന്നുമുതൽ പരിശോധന തുടങ്ങിയത്. ‘ജംഗ്ൾ വാ൪ ഫയ൪’ എന്ന പേരിൽ ടെൻറടിച്ച് താമസിച്ചാണ് പരിശോധന . സമാപന ദിവസമായ ഞായറാഴ്ച കണ്ണൂ൪ റെയ്ഞ്ച് ഐ.ജി ജോസ് ജോ൪ജ്, വയനാട് പൊലീസ് മേധാവി എ.വി. ജോ൪ജ്, മാനന്തവാടി ഡിവൈ.എസ്.പി എ.ആ൪. പ്രേംകുമാ൪, മാനന്തവാടി സി.ഐ പി.എൽ. ഷൈജു എന്നിവ൪ സ്ഥലത്തെത്തിയിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യത്തിൻെറ പേരിൽ മുമ്പും ലോക്കൽ പൊലീസ് തിരുനെല്ലി കാട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. ക൪ണാടകയിലെ കുടക് മലനിരകളിൽ മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവ൪ താമസിച്ചിരുന്നതായി സൂചന ലഭിച്ചതിനെ തുട൪ന്ന് ക൪ണാടക പൊലീസ് വ്യാപകതെരച്ചിൽ നടത്തിയതോടെ ഇവ൪ ബ്രഹ്മഗിരി മലനിരകളിലേക്ക് മാറിയെന്ന സംശയം ബലപ്പെട്ടിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള ചില൪ തിരുനെല്ലിയിലെ വനത്തിനുള്ളിലെ ആദിവാസി കുടിലുകളിൽ താമസിച്ചതായി കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുട൪ന്ന് എഫ്.എ.ടിയുടെ പ്രത്യേകസംഘവും തിരുനെല്ലിയിലെത്തിയിരുന്നു. എന്നാൽ, ഇതുവരെ മാവോയിസ്റ്റുകളെയൊന്നും കണ്ടെത്താനായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.