ത്രിപുര മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്
text_fieldsഅഗ൪തല: പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ ആക്ഷേപിച്ചതിന് ത്രിപുര മുഖ്യമന്ത്രി മണിക് സ൪ക്കാറിനെ ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനം.
പ്രധാനമന്ത്രിയെ ഭ്രാന്തനെന്നും മന്ത്രിമാരെ അഴിമതിക്കാരെന്നും വിളിച്ച് ആക്ഷേപിച്ചതായി ആരോപിച്ചാണ് മണിക് സ൪ക്കാറിനെ ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പാ൪ട്ടി നേതാക്കളും നിയമസഭാംഗങ്ങളും സംസ്ഥാനത്ത് എല്ലാ സ൪ക്കാ൪-സ൪ക്കാറിതര പരിപാടികളിലും മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് വക്താവ് അശോക് സിൻഹ പറഞ്ഞു.
സി.പി.എം മന്ത്രിസഭക്ക് നേതൃത്വംനൽകുന്ന മണിക് സ൪ക്കാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതേസമയം, മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺഗ്രസ് വളച്ചൊടിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
ആരോപണം തള്ളിക്കളഞ്ഞ സി.പി.എം, നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം തള്ളിക്കളയാനിരിക്കുന്ന പാ൪ട്ടിയാണ് കോൺഗ്രസെന്നും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.