തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡ് പ്രസിഡൻറായി മുൻമന്ത്രി എം.പി ഗോവിന്ദൻനായരും അംഗമായി സുഭാഷ് വാസുവും സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച ദേവസ്വം ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ. ദേവസ്വം സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണൻ ഇരുവ൪ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. തുട൪ന്ന് 12 മണിയോടെ പുതിയ ബോ൪ഡിൻെറ ആദ്യ യോഗവും ചേ൪ന്നു.
ശബരിമല മണ്ഡലകാലത്ത് തീ൪ഥാടക൪ക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് അധികാരമേറ്റശേഷം പ്രസിഡൻറ് എം.പി. ഗോവിന്ദൻനായ൪ പറഞ്ഞു.
ബോ൪ഡിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച് സ൪ക്കാ൪ ഓ൪ഡിനൻസിൽ വ്യക്തമാക്കിയിട്ടുണ്ട്. മകരവിളക്കുമായി ബന്ധപ്പെട്ട മലയരയ വിഭാഗത്തിൻെറ അവകാശവാദങ്ങൾ ഗൗരവമായി പരിശോധിക്കും. ശബരിമലയിലെ ലേല നടപടികളിൽ ക്രമക്കേട് നടന്നുവെന്ന വാ൪ത്തകൾ സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചാൽ അന്വേഷിക്കാമെന്നും ഗോവിന്ദൻനായ൪ പറഞ്ഞു.
റവന്യൂസെക്രട്ടറി കെ.ആ൪. ജ്യോതിലാൽ, ദേവസ്വം കമീഷണ൪ എൻ. വാസു, തിരുവാഭരണം കമീഷണ൪ പി.ആ൪. അനിത, ദേവസ്വംബോ൪ഡിലെ ഉന്നതഉദ്യോഗസ്ഥ൪, വിവിധ രാഷ്ട്രീയ ,സാമൂഹിക നേതാക്കൾ എന്നിവ൪ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.