മാനേജര്‍ക്ക് മര്‍ദനം; പ്രതികളെ ഉടന്‍ പിടികൂടണം-ജോ. കൗണ്‍സില്‍
text_fieldsതൊടുപുഴ: വഴിത്തല മാവേലി സ്റ്റോ൪ മാനേജരെ അകാരണമായി മ൪ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജോയൻറ് കൗൺസിൽ ആവശ്യപ്പെട്ടു.
സ്റ്റോ൪ മാനേജരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ജോയൻറ് കൗൺസിൽ നേതൃത്വത്തിൽ ജീവനക്കാ൪ പ്രതിഷേധ പ്രകടനവും ധ൪ണയും നടത്തി.ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സ൪ക്കാ൪ അലംഭാവം കാണിക്കുകയാണെങ്കിൽ പണിമുടക്ക് അടക്കമുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജോയൻറ് കൗൺസിൽ ജില്ലാ ജോയൻറ് സെക്രട്ടറി ഡി. ബിനിൽ പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി ആ൪. ബിനുമോൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ കേരള സിവിൽ സപൈ്ളസ് ഓഫിസേഴ്സ് ഫെഡറേഷൻ ജില്ലാ ജോയൻറ് സെക്രട്ടറി വി. ഹരിദാസ്, ജോയൻറ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയംഗം ബി. സുധ൪മ തുടങ്ങിയവ൪ സംസാരിച്ചു.
ബ്രാഞ്ച് പ്രസിഡൻറ് വി.വി. ജോസഫ്, വൈസ് പ്രസിഡൻറ് കെ.വി. കൃഷ്ണകുമാ൪, വനിതാ കമ്മിറ്റി കൺവീന൪ ജാൻസി ജോൺ, പി.എസ്. ബിനു, എൻ.വി. രവികുമാ൪, വിപിൻ ആൻറണി, ഹരിലാൽ, ഇ.കെ. ജയൻ, അബൂബക്ക൪ ഹരിലാൽ തുടങ്ങിയവ൪ പ്രകടനത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.