ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകും -കെ. മുരളീധരന്‍
text_fieldsകൊച്ചി: കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല മന്ത്രിയായാൽ മന്ത്രിസഭയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടാകുമെന്നും അത് ഉചിതമല്ലെ്ളന്നും കെ. മുരളീധരൻ എം.എൽ.എ. മന്ത്രിയാകണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചെന്നിത്തലയാണ്. സംസ്ഥാനത്ത് ഇപ്പോൾ മന്ത്രിസഭാ പുന$സംഘടനയുടെ ആവശ്യമില്ല. രമേശ് ചെന്നിത്തല മന്ത്രിയായാൽ കെ.പി.സി.സി പ്രസിഡൻറുപദം ഉപേക്ഷിച്ച് മന്ത്രിയാകാൻ പോയെന്ന ചീത്തപ്പേരുള്ള തനിക്കൊരു കൂട്ടാകുമെന്നും മുരളീധരൻ കൊച്ചിയിൽ മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു. സമുദായ നേതാക്കൾക്ക് മന്ത്രിസഭാ വികസനം സംബന്ധിച്ച് അഭിപ്രായം പറയാം. എന്നാൽ, അതിൻെറ പേരിൽ ഇക്കാര്യം ച൪ച്ച ചെയ്യേണ്ടതില്ല.
മന്ത്രിസഭ അഴിച്ചുപണിയണോ എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. അങ്ങനെയൊരാവശ്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും ഹൈകമാൻഡിൻെറ അനുവാദം വാങ്ങണം. എങ്കിലേ പുന$സംഘടന നടത്താൻ കഴിയൂ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതിൻെറ ആവശ്യമില്ലെന്നാണ് തൻെറ അഭിപ്രായം.
സമുദായനേതാക്കൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫ് എല്ലാക്കാലത്തും സമുദായ നേതാക്കളുടെ വാക്കുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ നടപ്പാക്കാൻ പറ്റുന്നവ നടപ്പാക്കും. അല്ലാത്തവയിൽ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്നും ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു.
മന്ത്രിസഭാ പുന$സംഘടന വേണ്ടെങ്കിലും കെ.പി.സി.സി പുന$സംഘടന അടിയന്തരമായി നടപ്പാക്കണം.നിലവിൽ ഇത് ഗണപതികല്യാണം പോലെ നീളുകയാണ്. ഇതിന് പരിഹാരം കാണണം. എം.എൽ.എമാ൪ക്ക് അഭിപ്രായം പറയാനുള്ള വേദികൾ പാ൪ട്ടിക്കകത്ത് ഉണ്ടാകണം. യു.ഡി.എഫിൽ എല്ലാക്കാലത്തും പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കപ്പെടും. കോൺഗ്രസ് എം.എൽ.എമാരുടെ പരാതികൾ കേൾക്കാൻ അടിയന്തരമായി എം.എൽ.എമാരുടെ യോഗം വിളിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.