മെസ്സി സൗദി മണ്ണില്‍; ആവേശത്തേരില്‍ ആരാധകര്‍
text_fieldsറിയാദ്: കളിയുടെ കാൽപനിക സൗന്ദര്യം തൻെറ മാന്ത്രിക ബൂട്ടുകളിലാവാഹിച്ച ലയണൽ മെസ്സിക്ക് സൗദി മണ്ണിൽ ഊഷ്മള സ്വീകരണം. ബുധനാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിൽ അണിനിരക്കാനാണ് അന്താരാഷ്ട്ര ഫുട്ബാളിലെ താര കുമാരൻ സൗദി മണ്ണിലെത്തിയത്. റിയാദ് കിങ് ഫഹദ് ഇൻറ൪നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൗദി ദേശീയ ടീമിനെതിരെ അ൪ജൻറീനയെ നയിച്ച് മെസ്സി മൈതാനത്തിറങ്ങും. സഹ താരങ്ങൾ എത്തും മുമ്പേ സ്വകാര്യ വിമാനത്തിലാണ് മെസ്സിയും കുടുംബവും റിയാദ് കിങ് ഖാലിദ് ഇൻറ൪നാഷനൽ എയ൪പോ൪ട്ടിലെത്തിയത്. സൗദി ദേശീയ ടീം മാനേജ൪ മുഹമ്മദ് അൽ മിസ്ഹലിൻെറ നേതൃത്വത്തിൽ സൗദി ഫുട്ബാൾ അധികൃത൪ താരത്തെ സ്വീകരിച്ചു. റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് മെസ്സിയടക്കമുള്ള ടീമംഗങ്ങൾ തങ്ങുന്നത്.
എയ൪പോ൪ട്ട് റോഡിലെ അഞ്ച് ചെക്പോയൻറുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ വ൪ധിച്ച സാന്നിധ്യവും മറികടന്ന് ഒട്ടേറെ സൗദി ആരാധകരാണ് പ്രിയ താരത്തെ കാണാൻ വിമാനത്താവളത്തിലെത്തിയത്. വൻതോതിൽ ആരാധക൪ വിമാനത്താവളത്തിലെത്തിയത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആരാധകരുടെ അമിത സാന്നിധ്യം മൂലം സൗദി അധികൃത൪ക്കും മാധ്യമ പ്രവ൪ത്തക൪ക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. ഇതത്തേുട൪ന്ന്, കനത്ത സുരക്ഷാ സന്നാഹത്തിലാണ് മെസ്സിയെ വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിച്ചത്.
തോക്കുധാരികളായ സുരക്ഷാഭടന്മാ൪ ചുറ്റിലുംനിന്ന് കടുത്ത രീതിയിൽ ‘മാ൪ക്ക്’ ചെയ്തതോടെ സെക്യൂരിറ്റിയുടെ കത്രികപ്പൂട്ടിനുള്ളിലായിരുന്നു ആധുനിക ഫുട്ബാളിലെ ഗോളടിവീരൻ. ഏറെ പ്രയാസപ്പെട്ട് വിമാനത്താവളത്തിലെത്തിയിട്ടും പ്രിയതാരത്തെ ഒരുനോക്കു കാണാൻ കഴിയാതിരുന്ന ആരാധകരുടെ സങ്കടം സോഷ്യൽ മീഡിയയിലടക്കം ച൪ച്ചക്ക് വഴിമരുന്നിട്ടുണ്ട്. ആരാധകരിൽനിന്ന് അകറ്റുന്ന വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ മെസ്സിക്കേ൪പ്പെടുത്തിയതിനെ പലരും നിശിതമായി വിമ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.