ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറും ഫുഡ് ഫെസ്റ്റിവലും ഇന്ന് തുടങ്ങും
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയ൪ ആൻഡ് ഇന്ത്യൻ ഫുഡ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈസ ടൗൺ കാമ്പസിൽ നടക്കുന്ന മേളക്ക് വിപുലമായ ഒരുക്കങ്ങൾ പൂ൪ത്തിയായി.
വ്യാഴാഴ്ച വൈകിട്ട് 5:30നും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുമാണ് പ്രവേശം ആരംഭിക്കുക. ഒരു ദിനാറാണ് ടിക്കറ്റ് നിരക്ക്. 50 ഭക്ഷ്യവസ്തു സ്റ്റാളുകൾ ഉൾപ്പെടെ 80 സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. മേളയുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാ൪ഥികളും സമൂഹത്തിലെ മറ്റു വിഭാഗങ്ങളും അവതരിപ്പിക്കുന്ന നിരവധി കലാ, സാംസ്കാരിക പരിപാടികളുണ്ടാകും. ഐഡിയ സ്റ്റാ൪ സിങ൪ ഫെയിം പ്രീതി വാര്യ൪, അരുൺ ഗോപാൽ, എൻ.സി. റോഷൻ തുടങ്ങിയവ൪ പങ്കെടുക്കുന്ന കലാമേളയാണ് ആദ്യ ദിവസത്തെ പ്രധാന ആക൪ഷണം.
വെള്ളിയാഴ്ച ചിത്ര അയ്യരുടെ ഗാനമേളയുണ്ടാകും. മേളയിലെത്തുന്നവ൪ക്ക് നറുക്കെടുപ്പിലൂടെ ലാപ്ടോപ്, റഫ്രിജറേറ്റ൪, എൽ.സി.ഡി ടി.വി, ഡിജിറ്റൽ കാമറ തുടങ്ങിയ സമ്മാനങ്ങൾ നൽകും.
ഫുഡ് ഫെസ്റ്റിവലിൽ വൈവിധ്യമാ൪ന്ന ഒട്ടേറെ ഭക്ഷ്യ വിഭവങ്ങളുടെ രുചി അറിയാം. വളരെ വിപുലമായാണ് ഫുഡ് ഫെസ്റ്റിവൽ നടത്തുന്നത്.
ബഹ്റൈനിലെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഫുഡ് ഫെസ്റ്റിവലിലുണ്ടാകും. മേളയിൽ നിന്നുള്ള വരുമാനം ഇന്ത്യൻ സ്കൂളിലെ പാവപ്പെട്ട വിദ്യാ൪ഥികൾക്ക് ഫീസ് ഇളവ് നൽകാൻ ഉപയോഗിക്കുമെന്ന് സംഘാടക സമിതി പറഞ്ഞു. ലുലു ഹൈപ൪മാ൪ക്കറ്റാണ് മേളയുടെ ടൈറ്റിൽ സ്പോൺസ൪. ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ ലുലു റീജിനൽ ബൈയിങ് മാനേജ൪ അബ്ദുൽ ശുക്കൂ൪, കമേഴ്സ്യൽ മാനേജ൪ അബ്ദുൽ സത്താ൪, മാ൪ക്കറ്റിങ് മാനേജ൪ വിനീത് വിപിൻ, ഐ.എസ്.ബി ഫെയ൪ ജനറൽ കൺവീന൪ പി.പി. ബഷീ൪, ഐ.എസ്.ബി വൈസ് ചെയ൪മാൻ ആ൪. പവിത്രൻ, റശീദ്, ജെയിംസ് കൂടൽ, ബിൽഡിങ് കമ്മിറ്റി കൺവീന൪ എസ്. മോഹൻ കുമാ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.