ഗസ്സ കത്തുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 15 ജീവന്‍
text_fieldsഗസ്സ സിറ്റി: സംഘ൪ഷങ്ങളിൽ വീണ്ടും ഗസ്സ പുകയുന്നു. വ്യാഴാഴ്ച കാലത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയെന്നോണം ഫലസ്തീൻ പോരാളികൾ ഇസ്രായേലിനുനേരെ 250 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടു. ഇതിൽ മൂന്ന് ഇസ്രായേലികൾ കൊല്ലപ്പെട്ടു. ഗസ്സ അതി൪ത്തിയിലെ ഇസ്രയേലി നഗരമായ കി൪യത് മിലാച്ചിയിലെ നാലുനില കെട്ടിടത്തിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിലാണ് മൂന്ന് ഇസ്രയേലികൾ കൊല്ലപ്പെട്ടത്. ഹമാസിന്റെഖസ്സാം റോക്കറ്റുകളിലൊന്ന് ഇസ്രയേലി തലസ്ഥാനമായ തെൽ അവീവിൽ പതിച്ചതായി പോരാളികളുടെ വെബ്സൈറ്റ് അവകാശപ്പെട്ടു.
ഇത് ശരിയെങ്കിൽ ഇസ്രയേൽ-ഹമാസ് പോരാട്ടത്തിനിടയിൽ ആദ്യമായാണ് തെൽ അവീവ് ഹമാസ് റോക്കറ്റുകളുടെ പരിധിയിൽ വരുന്നത്. ബുധനാഴ്ച മുതൽ മേഖലയിൽ നടക്കുന്ന സംഘ൪ഷത്തിൽ ഇതുവരെ 15 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 120 പേ൪ക്ക് പരിക്കേറ്റതായി ഗസ്സയിലെ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഹമാസ് സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡിന്റെമേധാവി അഹ്മദ് ജഅ്ബരിയെ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതോടെയാണ് സംഘ൪ഷം മൂ൪ച്ഛിച്ചത്. ജഅ്ബരിയുടെ അംഗരക്ഷകനും മകനും ഈ സംഭവത്തിൽ കൊല്ലപ്പെട്ടു.
ഇസ്രായേലിനു നേരെ നടത്തിയ ആക്രമണം ജഅ്ബരിയുടെ വധത്തിനുള്ള മറുപടിയാണെന്ന് ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ആക്രമണം കനത്തതിനെ തുട൪ന്ന് ഇരു വശങ്ങളിലുമുള്ള ജനങ്ങൾ രക്ഷതേടി ദൂരസ്ഥലങ്ങളിലേക്ക് നീങ്ങിത്തുടങ്ങി.
ആക്രമണം ഭീകര സംഘടനകൾക്കുള്ള മുന്നറിയിപ്പാണെന്നും അത് വ്യാപിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
പുതിയ സാഹചര്യം വിലയിരുത്താൻ അറബ്ലീഗ് ശനിയാഴ്ച അടിയന്തര യോഗം ചേരും.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം കനക്കുകയും അഹ്മദ് ജഅ്ബരി കൊല്ലപ്പെടുകയും ചെയ്തതോടെ ഈജിപ്ത് പ്രസിഡന്‍്റ് മുഹമ്മദ് മു൪സി ഇസ്രായേലിൽ പുതുതായി നിയമിച്ച അംബാസഡറെ തിരിച്ചുവിളിച്ചു.
ഇസ്രായേൽ നടപടിയിൽ അദ്ദേഹം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈജിപ്തിലും തു൪ക്കിയിലും ഇസ്രായേൽ അതിക്രമത്തിനെതിരെ വൻ പ്രകടനങ്ങൾ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.