പിടികൂടിയ മലയാളിയെ വിട്ടയക്കാന്‍ ചിദംബരത്തിന്‍െറ നിര്‍ദേശം
text_fieldsന്യൂദൽഹി: ചെന്നൈ വിമാനത്താവളത്തിൽ തൻെറ ഫോട്ടോയെടുത്തതിന് പിടിയിലായ മലയാളി യുവാവിനെ മോചിപ്പിക്കാൻ ധനകാര്യ മന്ത്രി പി. ചിദംബരം നി൪ദേശിച്ചു. അറസ്റ്റ് സംബന്ധിച്ച് അറിഞ്ഞിരുന്നില്ലെന്നും മാധ്യമങ്ങളിൽ നിന്ന് വിവരമറിഞ്ഞപ്പോൾ തന്നെ തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ട് യുവാവിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടതായും ചിദംബരം വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.
എറണാകുളം പെരുമ്പാവൂ൪ കണ്ടത്തറ കാരോത്തുകുടി വീട്ടിൽ അമീറാണ് (34) കഴിഞ്ഞ ദിവസം സി.ഐ.എസ്.എഫിൻെറ പിടിയിലായത്. കൊച്ചിയിൽനിന്ന് ദൽഹി വഴി ദുബൈയിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ അമീ൪ വിമാനത്താവളത്തിൽ മന്ത്രി ചിദംബരത്തെ കണ്ടപ്പോൾ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥ൪ അമീറിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം മറ്റൊരു സംഭവത്തിൽ അമീറിനെ സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. ചെന്നൈ-ദൽഹി എയ൪ ഇന്ത്യ ഡ്രീം ലൈന൪ വിമാനത്തിൽ യാത്രക്കാരായെത്തിയ അമീറും കൂട്ടുകാരനും മലയാളിയുമായ മൻസൂറും വിമാനത്തിൻെറ ഉൾഭാഗത്തിൻെറ ചിത്രമെടുത്ത ശേഷം പുറത്തു കടന്നതാണ് അന്ന് സംശയത്തിനിടയാക്കിയത്. ചോദ്യംചെയ്തശേഷം വിട്ടയക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.