റാഗിങ്ങിനിരയായ വിദ്യാര്‍ഥിയെ അധ്യാപകന്‍ തല്ലിയെന്ന് കേസ്
text_fieldsമേലാറ്റൂ൪: റാഗിങിന് ഇരയായ വിദ്യാ൪ഥിക്ക് അധ്യാപകൻെറ വക അടിയും. രക്ഷിതാവിൻെറ പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. വേങ്ങൂ൪ എം.ഇ.എ എൻജിനീയറിങ് കോളജിലാണ് സംഭവം.
ഒന്നാംവ൪ഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാ൪ഥി കോഴിക്കോട് ചേവായൂ൪ പുറായിൽ അജ്മൽ റോഷൻെറ പിതാവ് കുഞ്ഞിക്കോയയുടെ പരാതിയിലാണ് അധ്യാപകൻ റഷീദലിക്കെതിരെ മേലാറ്റൂ൪ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ റാഗിങ് നടക്കുന്ന വിവരമറിഞ്ഞ് എത്തിയ അധ്യാപകൻ റോഷനാണ് റാഗിങ് നടത്തിയതെന്ന ധാരണയിൽ തല്ലുകയായിരുന്നത്രെ.
യഥാ൪ഥത്തിൽ ഒന്നാംവ൪ഷ വിദ്യാ൪ഥിയായ റോഷനെ രണ്ടാം വ൪ഷ വിദ്യാ൪ഥികൾ റാഗ് ചെയ്യുകയാണുണ്ടായത്. അധ്യാപകൻെറ അടികൊണ്ട് ചെവിക്ക് പരിക്കേറ്റ അജ്മൽറോഷൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സതേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.