രുപയുടെ വിനിമയ നിരക്ക് വീണ്ടും മെച്ചപ്പെട്ടു
text_fieldsമസ്കത്ത്: രൂപയുടെ വിനിമയ നിരക്ക് വീണ്ടും ഉയ൪ന്ന് 143 രുപ 20 പൈസയിലെത്തി. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ആയിരം രൂപക്ക് ആറ് റിയാൽ 985 ബൈസയാണ് ഇന്നലെ ഈടാക്കിയത്. അടുത്തിടെ കേന്ദ്ര സ൪ക്കാ൪ നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങൾ രുപയുടെ നില മെച്ചപ്പെടുത്തുകയും കഴിഞ്ഞ ഒക്ടേബറിൽ ഒരു റിയാലിന് 134 രുപ വരെ എത്തുകയും ചെയ്തിന്നു. ഒക്ടോബ൪ എട്ടിന് രൂപയുടെ വിനിമയ നിരക്ക് ആയിരം രൂപക്ക് 134രൂപ 70 പൈസ യായിരുന്നു. പിന്നീട് വിനിമയ നിരക്ക് പടിപടിയായി ഉയ൪ന്നാണ് ഇന്നലെ കൂടുതൽ മെച്ചപ്പെട്ട നിരക്കിലെത്തിയത്. കഴിഞ്ഞ ജൂൺ അവസാനം രൂപയുടെ വിനിമയ നിരക്ക് റിയാലിന് 148 രൂപവരെ എത്തിയിരുന്നു. പിന്നീട് നിരക്ക് കുറഞ്ഞ് 144 രുപയിൽ സ്ഥിരമായി നിൽക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ കേന്ദ്ര സ൪ക്കാ൪ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുകയും അത് വഴി വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകാൻ തുടങ്ങിയതുമാണ് രൂപ ശക്താമവാൻ കാരണമായത്.
യൂറോ യുടെ തക൪ച്ചയാണ് ഇപ്പോൾ ഡോള൪ ശക്തമാവാനും രൂപയുടെ വിനിമയ നിരക്ക് ഉയരാനും കാരണമായത്. യൂറോയിലെ പ്രധാന അംഗ രാജ്യമായ ജ൪മനിയെ സാമ്പത്തിക തക൪ച്ച ബാധിച്ചിരുന്നു. അതോടെ യൂറോ തകരാനും തുടങ്ങി. ഇത് ഡോളറിനെ ശക്തമാക്കാനും രൂപയുടെ വില ഇടിയായും കാരണമാക്കി. രൂപ പെട്ടെന്നൊന്നും ശക്തമാവാൻ സാധ്യതയില്ലെന്നും വിനിമയ നിരക്ക് 142 രൂപ മുതൽ 145 രൂപ വരെ നിലനിൽക്കാനാണ് സാധ്യതയെന്നും മുസന്തം എസ്ചേഞ്ച് ജനറൽ മാനേജ൪ കെ. വിനോദ് കുമാ൪ ‘ഗള്‍്ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഡിസംബറിൽ അന്താരാഷ്ട്ര കമ്പനികൾക്ക് വ൪ഷിക കണക്കെടുപ്പ് മാസമായതിനാൽ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻ വലിക്കാൻ സാധ്യതയുണ്ടെന്നും അത് രൂപയുടെ വിനിമയ നിരക്ക് ഇനിയും ഉയ൪ത്താൻ കാരണമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുസന്തം എസ്ചേഞ്ച് ഇന്നലെ 143 രൂപ 20 പൈസയും അൽ ജദീദ് എസ്ചേഞ്ച് 143 രൂപ 26 പൈസയുമാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഇന്നും നാളെയും ഓഹരി വിപണി അവധിയായതിനാൽ ഇതേ നിരക്ക് തന്നെയാണ് ലഭിക്കുക. ദീപാവലിക്ക് ശേഷം വിനിമയ നിരക്ക് വ൪ധിക്കുമെന്ന് വിദഗ്ധ൪ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക പരിഷ്കരണമടക്കമുള്ള ചെപ്പടി വിദ്യകൾക്ക് ഇന്ത്യൻ രൂപയെ രക്ഷിക്കാൻ കഴിയില്ലെന്നും വിദഗ്ദ൪ അഭിപ്രായപ്പെട്ടിരുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയ൪ന്ന സാഹചര്യത്തിൽ വിനിമയ നിരക്ക് ഉയ൪ന്നത് പ്രവാസികളെ സന്തോഷിപ്പിച്ചിട്ടുണ്ട്. ഇത് നിലനിൽക്കണമെന്ന പ്രാ൪ഥനയിലാണവ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.