യുവാവിന്‍െറ ദുരൂഹമരണം: നഗരത്തിന് ആശങ്കയുടെ മണിക്കൂറുകള്‍
text_fieldsകൽപറ്റ: ബ്ളോക് പഞ്ചായത്ത് ഓഫിസിൻെറ ചുറ്റുമതിലിനോട് ചേ൪ന്ന കാട്ടിൽ യുവാവിൻെറ മൃതദേഹം കണ്ടത് നഗരത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തി.
നെല്ലിയമ്പം ചോയിക്കൊല്ലി നാലകത്ത് മുജീബിൻേറതാണ് മൃതദേഹമെന്ന് ഏറെ കഴിഞ്ഞാണ് തിരിച്ചറിയാൻ കഴിഞ്ഞത്. ഉച്ചയോടെ ബന്ധു എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
നഗരത്തോട് ചേ൪ന്നാണെങ്കിലും കാടുമൂടിയ സ്ഥലമാണിത്. രാവിലെ എത്തിയ ബ്ളോക് പഞ്ചായത്ത് ഓഫിസ് ജീവനക്കാരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ആളുകൾ കൂട്ടത്തോടെ എത്തി. ഉച്ചകഴിഞ്ഞ് മൃതദേഹം മാറ്റുന്നതുവരെ ആളുകളെത്തിക്കൊണ്ടിരുന്നു.
പൂ൪ണമായും നഗ്നമായ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. നഗരത്തിലെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ് പ്രദേശം. മദ്യപരും കഞ്ചാവ് വിൽപ്പനക്കാരും ഇവിടെ പതിവായുണ്ടാകും. കാടുമൂടി കിടക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധ അധികമുണ്ടാവില്ല.
ഡാൻസ് മാസ്റ്ററായ മുജീബ് വ്യാഴാഴ്ച ഉച്ചക്കാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. സ്കൂളുകളിലും മറ്റും മുജീബ് ഡാൻസ് പഠിപ്പിച്ചിരുന്നു. നെല്ലിയമ്പത്തെ കലാപ്രവ൪ത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.