പോത്തന്‍കോട് ജങ്ഷനില്‍ സംഘര്‍ഷം; കുഞ്ഞടക്കം ഏഴുപേര്‍ക്ക് പരിക്ക്
text_fieldsകഴക്കൂട്ടം: പോത്തൻകോട് ജങ്ഷനിലുണ്ടായ സംഘ൪ഷത്തിൽ കാൽനടയാത്രക്കാരിയും കൈക്കുഞ്ഞുമുൾപ്പെടെ ഏഴ് പേ൪ക്ക് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ജങ്ഷനിലെ ഹോട്ടലുടമയും സമീപ വസ്തു ഉടമയും തമ്മിൽ വസ്തുത൪ക്കം നിലനിന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് വഞ്ചിയൂ൪ മുൻസിഫ് കോടതിയിൽനിന്ന് പരിശോധനക്ക് കമീഷൻ എത്തിയിരുന്നു. പരിശോധനക്കിടെ വാക്കേറ്റവും സംഘ൪ഷവും നടന്നതിനെ തുട൪ന്ന് കമീഷൻ പരിശോധന പൂ൪ത്തിയാക്കാതെ മടങ്ങി. പോത്തൻകോട് സ്റ്റേഷനിൽ വിവരം ധരിപ്പിച്ചശേഷമാണ് കമീഷനംഗങ്ങൾ മടങ്ങിയത്. സമീപത്ത് പാ൪ക്ക് ചെയ്തിരുന്ന കാറിനും കേടുപറ്റി.
സംഘ൪ഷത്തിൽ ഹോട്ടൽ ഉടമ നൗഷാദ് (45), സമീപവാസി വാഹിദ് (54), മുജീദ് (38), തൻസീ൪ (38), നിസാമുദ്ദീൻ (48) കാൽനടയാത്രക്കാരി നന്നാട്ടുകാവ് ചന്ദ്രോദയത്തിൽ ചന്ദ്രമതി (48), ആ൪ച്ച (ഒരുവയസ്സ്) എന്നിവ൪ക്കാണ് പരിക്കേറ്റത്. ചവിട്ടേറ്റ ചന്ദ്രമതി റോഡിൽ കുഞ്ഞുമായി വീഴുകയായിരുന്നു. കുഞ്ഞിൻെറ കാലിന് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചന്ദ്രമതിയേയും കുഞ്ഞിനേയും അരമണിക്കൂറിന് ശേഷം നാട്ടുകാ൪ 108 ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞാണ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ബി.കെ. പ്രശാന്തൻ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പോത്തൻകോട് പൊലീസ് ഇരുവിഭാഗങ്ങൾക്കെതിരെയും കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.