കോഴിക്കോട് മോണോ റെയില്‍ ഇ. ശ്രീധരന്‍െറ നേതൃത്വത്തില്‍തന്നെ -മന്ത്രി മുനീര്‍
text_fieldsകോഴിക്കോട്: കോഴിക്കോട് മോണോ റെയിൽ പദ്ധതി ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ മുൻ ചെയ൪മാൻ ഇ. ശ്രീധരൻെറ നേതൃത്വത്തിൽ തന്നെ നടക്കുമെന്ന് മന്ത്രി ഡോ. എം.കെ. മുനീ൪. സിറ്റി റോഡ് ഇംപ്രൂവ്മെൻറ് പദ്ധതി അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മോണോ റെയിൽ പൂ൪ത്തിയാകുന്നതിന് മുമ്പുതന്നെ കോഴിക്കോട് പദ്ധതി പ്രാവ൪ത്തികമാക്കും. മെട്രോ റെയിലിൻെറ സ്ഥലമെടുപ്പിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇ. ശ്രീധരൻെറ റിപ്പോ൪ട്ട് ലഭിക്കുന്ന മുറക്ക് തുട൪നടപടികൾ ആരംഭിക്കും. മോണോ റെയിൽ വഴിയിലുള്ള പന്നിയങ്കര റെയിൽവേ മേൽപാലം രൂപകൽപന മോണോ റെയിലിന് അനുയോജ്യമാകുംവിധമാണ് തയാറാക്കുക. നി൪മാണവും മെട്രോ റെയിൽ കമ്പനിക്കാവും. മൂന്നു കൊല്ലത്തിനകം പന്നിയങ്കര മേൽപാലം യാഥാ൪ഥ്യമാകുമെന്നും മന്ത്രി എം.കെ. മുനീ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.