അലക്സ് നഗറില്‍ മണല്‍കൊള്ള തകൃതി; നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് മടി
text_fieldsശ്രീകണ്ഠപുരം: പഞ്ചായത്തിലെ അലക്സ് നഗറിൽ അനധികൃത മണൽകൊള്ള തകൃതി. കാഞ്ഞിലേരി പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഒരു കെട്ടിടം പണിക്കായി ലോഡുകണക്കിന് മണലാണ് വാരിയത്.
പ്രദേശത്തെ ഒരു പറമ്പിൽ മണലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. നാട്ടുകാ൪ പലതവണ വിവരമറിയിച്ചിട്ടും ബന്ധപ്പെട്ടവ൪ സ്ഥലത്ത് തിരിഞ്ഞുനോക്കിയില്ലത്രെ. അനധികൃതമായി മണൽ വാരിക്കൂട്ടിയ സംഭവം കാണിച്ച് ശ്രീകണ്ഠപുരം പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് തളിപ്പറമ്പ് തഹസിൽദാ൪, ജില്ലാ കലക്ട൪, ശ്രീകണ്ഠപുരം പൊലീസ് എന്നിവ൪ക്ക് റിപ്പോ൪ട്ട് നൽകിയിട്ടും മണൽ കസ്റ്റഡിയിലെടുക്കാനോ പിന്നിൽ പ്രവ൪ത്തിക്കുന്നവരെ പിടികൂടാനോ തയാറായിട്ടില്ല. ഉന്നതരെ സ്വാധീനിച്ചാണ് അലക്സ് നഗറിലും മറ്റും മണൽകൊള്ള തകൃതിയായി നടക്കുന്നതെന്നാണ് സൂചന. പാറക്കടവിലും മണൽകൊള്ള വ്യാപകമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.