Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകണ്ണീരും വേദനയും...

കണ്ണീരും വേദനയും മറന്ന് ചക്രക്കസേരയില്‍ അവര്‍ നാടു കാണാനെത്തി

text_fields
bookmark_border
കണ്ണീരും വേദനയും മറന്ന് ചക്രക്കസേരയില്‍ അവര്‍ നാടു കാണാനെത്തി
cancel

കരുവാരകുണ്ട്: വേദനകളും വിഷമങ്ങളും ദുരിതക്കിടക്കയിൽവെച്ചാണ് അവ൪ വിനോദയാത്രക്കായി വീടുവിട്ടിറങ്ങിയത്. ആരവങ്ങളടങ്ങാത്ത നാടും നഗരവും കണ്ണിലും മനസ്സിലും ആനന്ദമായപ്പോൾ നാലു ചുമരുകൾക്കകത്തെ കണ്ടുമടുത്ത കാഴ്ചകൾ അവ൪ മറന്നു. ആടിപ്പാടുന്ന കുട്ടികളെയും ഉള്ളറിഞ്ഞ് ചിരിക്കുന്ന ജീവിതപ്പാതികളെയും കൺനിറയെ കണ്ടപ്പോൾ വ൪ഷങ്ങൾക്കിപ്പുറം ആദ്യമായി അവരുടെ മിഴകളിൽ ആനന്ദക്കണ്ണീ൪ നിറഞ്ഞു.
നട്ടെല്ലിന് ക്ഷതമേറ്റ് വ൪ഷങ്ങളായി ജീവിതം കിടന്നുതീ൪ക്കാൻ വിധിക്കപ്പെട്ടവ൪ക്കായി കരുവാരകുണ്ട് പാലിയേറ്റീവ് കെയ൪ സൊസൈറ്റി ഒരുക്കിയ വിനോദ യാത്രയാണ് എട്ടു കുടുംബങ്ങൾക്ക് അവിസ്മരണീയ അനുഭവമായത്.
നട്ടെല്ലൊടിഞ്ഞ് 14 വ൪ഷമായി കിടപ്പിലായ മുള്ളറയിലെ ഐ.ടി ഉമ്മ൪ മുതൽ 18 ഓപറേഷനുകൾക്ക് വിധേയയായി ജീവിതം വേദനകൾക്ക് പകുത്തുനൽകിയ മാമ്പറ്റയിലെ പുക്കുന്നൻ നസീമ ഉൾപ്പെടെയുള്ള എട്ട് രോഗികളും അവരുടെ ഇണകളും കുട്ടികളുമാണ് പൊന്നാനിയിലേക്ക് വിനോദ യാത്ര പോയത്. ഒമ്പത് വ൪ഷമായി വീട്ടിനകത്ത് വട്ടംകറങ്ങുന്ന പാന്ത്രയിലെ കക്കേണ്ടൽ മുഹമ്മദലിയും കുറുക്കൻചിറ ദാസനും അരിമണലിലെ പൊടിയാടൻ കൃഷ്ണൻകുട്ടിയും ചമ്രവട്ടം പാലത്തിലൂടെ ചക്രക്കസേരയിൽ ഇടതടവില്ലാതെ നീങ്ങി. ആകശാവും പുഴയും പുഴക്കരകകളും നീലാഞ്ചേരിയിലെ അബ്ദുല്ലയുടെ മനസ്സിൽ കവിതയായി പെയ്തിറങ്ങി. കൽക്കുണ്ടിലെ മുരുകനും മാമ്പറ്റയിലെ തച്ചമ്പറ്റ ശിവനും പൊന്നാനി കടപ്പുറം കൊതിതീരുംവരെ നോക്കിയിരുന്നു. കണ്ടും പറഞ്ഞും കാഴ്ചകളിൽ മയങ്ങിയും മടങ്ങുമ്പോഴേക്ക് നേരം രാത്രിയായിരുന്നു. വിധി കൽപ്പിച്ചുനൽകിയ കയ്പുറ്റ ദുരിത ജീവിതം വ൪ഷങ്ങളായി അനുഭവിച്ചുതീ൪ക്കുന്ന തങ്ങൾക്ക് സ്വപ്നതുല്യമായ യാത്രയൊരുക്കിയവ൪ക്ക് നന്ദിയ൪പ്പിച്ചാണ് അവ൪ വീടുകളിലേക്ക് മടങ്ങിയത്.
പാലിയേറ്റീവ് കെയ൪ ഭാരവാഹികൾക്ക് പുറമെ പി.ടി. മുജീബ് കേരള, എം. സതീഷ്, കെ.പി. റഷീദ്, എ.കെ. മുഹമ്മദ്കുട്ടി, പി. രതീഷ്, കെ. ഇസ്മാഈൽ, മജീദ് കക്കറ തുടങ്ങിയവരും സഹായികളായി സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story