ബി.ബി.എം വഴി സൗജന്യമായി സംസാരിക്കാം
text_fieldsപുതിയ ഫോണുകൾ പുറത്തിറക്കുന്നതിന് മുന്നൊരുക്കമായി ബ്ളാക്ക്ബെറി മെസഞ്ച൪ (ബി.ബി.എം) സേവനത്തിൻെറ നവീകരിച്ച രൂപവും (ബി.ബി.എം 7) റിം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ളാക്ക്ബെറി ഫോണുള്ള രണ്ടുപേ൪ക്ക് വൈ ഫൈ വഴി സൗജന്യമായി സംസാരിക്കാനുള്ള സംവിധാനമാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സംവിധാനം വഴി മെസേജ് അയക്കലും സംസാരവും ഒരേസമയം നടക്കും. ബി.ബി.എം ടെക്സ്റ്റ് മെസേജിൽനിന്ന് വോയ്സിലേക്കും വോയ്സിൽനിന്ന് ടെക്സ്റ്റിലേക്കും ആവശ്യത്തിനനുസരിച്ച് അതിവേഗം മാറാനും കഴിയും. രണ്ടും പ്രത്യേകം സ്ക്രീനിലാണ് വരിക.
നേരത്തെ ബി.ബി.എം എന്ന സോഷ്യൽ നെറ്റ്വ൪ക്ക് വഴി ബ്ളാക്ക്ബെറി ഉപയോക്താക്കൾക്ക് അപ്ഡേറ്റുകളും മെസേജുകളും കൈമാറാൻ കഴിഞ്ഞിരുന്നു. എന്നാൽ നെറ്റ്വ൪ക്ക് സേവനദാതാക്കൾക്ക് നഷ്ടമുണ്ടാക്കുന്നെന്ന ആക്ഷേപത്തെതുട൪ന്ന് ബി.ബി.എം സ൪വീസ് ഉപയോഗിക്കുന്ന നെറ്റ്വ൪ക്കിൽ മാത്രമായി ചുരുക്കിയിരുന്നു.
വൈ ഫൈ പരിധിയുള്ള സ്ഥലത്താണ് നിൽക്കുന്നതെങ്കിൽ മറ്റൊരു ബ്ളാക്ക്ബെറി ഉടമയുമായി സൗജന്യമായി സംസാരിക്കാൻ കഴിയും. പക്ഷെ ഇതിന് സമയപരിധി ഏ൪പ്പെടുത്തിയിട്ടുണ്ട്.
വോയ്സ് സംവിധാനമുള്ള ബി.ബി.എം 7 പരീക്ഷണ വേ൪ഷൻ ബ്ളാക്ക്ബെറി ബീറ്റ സോണിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാവും. ബ്ളാക്ക്ബെറി ആറിന് മുകളിലോട്ടുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളാണ് ഇതിനെ സപ്പോ൪ട്ട് ചെയ്യുക. വിപണിയിലുള്ളതിൽ പുതിയത് ഏഴ് ഓപറേറ്റിങ് സിസ്റ്റമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.