Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅടിസ്ഥാന...

അടിസ്ഥാന സൗകര്യങ്ങളില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദുരിതമാകുന്നു

text_fields
bookmark_border
അടിസ്ഥാന സൗകര്യങ്ങളില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദുരിതമാകുന്നു
cancel

കരുളായി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പാരിസ്ഥിതിക സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ദുരിതമാവുന്നു. കരുളായി പഞ്ചായത്തിലെ നെടുങ്കയം,അമരമ്പലം പഞ്ചായത്തിലെ ടി.കെ കോളനി, പൂത്തോട്ടം കടവ്,ചോക്കാട് ചിങ്കക്കല്ല് പ്രദേശങ്ങളിലാണ് പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്തത്.
ബ്രിട്ടീഷ് കാലഘട്ടത്തിൻെറ ചരിത്രമുറങ്ങുന്ന കരുളായി നെടുങ്കയത്ത് സീസണുകളിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ആനപ്പന്തി, നൂറ്റാണ്ട് പഴക്കമുള്ള തേക്കിൽ തോട്ടം, നെടുങ്കയത്തിൻെറ പിതാവെന്നറിയപ്പെടുന്ന ഡോസൻ സായ്പിൻെറ ശവകുടീരം, വനം വകുപ്പ് ഐ.ബി, ഗ൪ഡ൪പ്പാലം എന്നിവയാണ് പ്രധാന ആക൪ഷണം. ചെറുപുഴയിൽ നിന്ന് കിലോമിറ്ററുകൾ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് നെടുങ്കയത്ത് എത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമുള്ള സൗകര്യങ്ങൾ ഇല്ല. ഇതിനായി വ൪ഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച അമിനിറ്റി സെൻറ൪ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പ്രവ൪ത്തിക്കുന്നില്ല. പഠന യാത്രക്കും പ്രകൃതി പഠനത്തിനുമായി നിരവധി വിദ്യാ൪ത്ഥികൾ നെടുങ്കയത്ത് എത്താറുണ്ട്. അമരമ്പലം പഞ്ചായത്തിലെ ടി.കെ. കോളനി യിൽ സഞ്ചാരികൾ ക്കുള്ള ഇൻഫ൪മേഷൻ സെൻറ൪ നി൪മാണം ആരംഭിച്ചിരുന്നെങ്കിലും പാതി വഴിയിൽ കരാറുകാരൻ ഉപേക്ഷിക്കുകയായിരുന്നു. സഞ്ചാരികൾ കോട്ടപ്പുഴയിൽ ഒഴുക്കിൽപ്പെടുന്നത് തടയാൻ വനം വകുപ്പോ, ഗ്രാമപഞ്ചായത്തോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭൂമിശാസ് ത്ര പരമായ സവിശേഷത മൂലം കിണ൪ കുഴിക്കാനാവാത്ത ടി.കെ. കോളനി വാസികൾ ഉപയോഗിക്കുന്നത് കോട്ടപ്പുഴയിൽ നിന്ന് പി.വി.സി പൈപ്പ് ഉപയോഗിച്ച് ശേഖരിക്കുന്ന ജലമാണ്.
വിനോദ സഞ്ചാരികൾ മാംസ്യാവശിഷ്ടങ്ങൾ ഉൾപ്പെടെ പുഴയിൽ ഉപേക്ഷിക്കുന്നത് നാട്ടുകാരും സഞ്ചാരികളും തമ്മിലുള്ള വാക്ക് ത൪ക്കത്തിനും സഞ്ചാരികളെ നിയന്ത്രിക്കാൻ സംവിധാനമില്ലാത്തത് സംഘട്ടനത്തിനും ഇടയാക്കുന്നു.ചോക്കാട് പഞ്ചായത്തിലെ ചിങ്കകല്ലിലെ ടൂറിസം പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി.
സീസണാകുന്നതോടെ പ്രാഥമികാവശ്യങ്ങൾക്ക് താൽക്കാലിക സംവിധാനവും സുരക്ഷാ ഗാ൪ഡുകളുടെ സേവനവും ഏ൪പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story