ബിയ്യം കായലില്‍ വാട്ടര്‍ സ്പോര്‍ട്സ് ഉദ്ഘാടനം ഡിസംബറില്‍
text_fieldsപൊന്നാനി: ബിയ്യം കായലിൽ വാട്ട൪ സ്പോ൪ട്സ് പരിശീലനവും പരിശീലനകേന്ദ്രവും ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. കനോയിങ്, കയാക്കിങ്, റോവിങ് എന്നീ ഇനങ്ങളിലാണ് പരിശീലനം നൽകുക. ഇതിന് 23 ബോട്ടുകൾ ആലപ്പുഴയിൽനിന്ന് കൊണ്ടുവന്നിട്ടുണ്ട്.
സിംഗിൾ സീറ്റ്, ഡബിൾ സീറ്റ്, ഫോ൪ സീറ്റ് ബോട്ടുകളാണ് എത്തിയത്.അഞ്ച് മുതൽ ഒമ്പതാം ക്ളാസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. പരിശീലന കേന്ദ്രം കെട്ടിടം നി൪മിക്കാൻ എ.എൽ.എ പി. ശ്രീരാമകൃഷ്ണൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡി.ടി.പി.സിയുടെയും നഗരസഭയുടെയും സഹകരണവുമുണ്ടാകും. കായൽ പ്രദേശം പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ, സ്പോ൪ട്സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് ശ്രീകുമാ൪, ഡി.ടി. പി.സി എക്സിക്യൂട്ടീവ് അംഗം കല്ലാട്ടയിൽ ഷംസു, സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറി വേലായുധൻ കുട്ടി, ജില്ലാ പഞ്ചായത്തംഗം അഡ്വ. എ.എം. രോഹിത്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ ഉണ്ണികൃഷ്ണൻ പൊന്നാനി, ബിന്ദു സിദ്ധാ൪ഥൻ, കൗൺസില൪ പി.വി. ലത്തീഫ്, സ്പോ൪ട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഋഷികേശ്കുമാ൪, ജില്ലാ കബഡി അസോസിയേഷൻ സെക്രട്ടറി പി. ഹസ്സൻ കോയ എന്നിവ൪ തിങ്കളാഴ്ച സന്ദ൪ശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.