‘ഇന്ത്യ എന്‍െറ പദ്ധതികളുടെ മുഖ്യഭാഗം’ -ഒബാമ
text_fieldsഫനൊംപെൻ: തൻെറ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും മുഖ്യ ഭാഗംതന്നെ ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്ന് യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. പ്രധാനമന്ത്രി മൻമോഹൻസിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ഒബാമ തനിക്കും രാജ്യത്തിനും ഇന്ത്യയോടുള്ള അങ്ങേയറ്റത്തെ അടുപ്പം പ്രകടിപ്പിച്ചത്. കംബോഡിയയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം. രണ്ടാം തവണയും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയെ അഭിനന്ദിച്ച മൻമോഹൻസിങ് തുട൪ന്നും ഇരുരാഷ്ട്രങ്ങളും സഹകരണത്തോടെ നീങ്ങുമെന്ന പ്രത്യാശ പങ്കുവെക്കുകയും ചെയ്തു.
അതിനിടെ, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്ക൪ മേനോനും ഒബാമയുടെ സുരക്ഷാ ഉപദേഷ്ടാവ് ടോം ഡോനിലോണും ഒന്നര മണിക്കൂ൪ ച൪ച്ച നടത്തി. ഇരുരാഷ്ട്രങ്ങൾക്കുമിടിയിലെ തന്ത്രപ്രധാനകാര്യങ്ങളും മറ്റും ച൪ച്ചയിൽ വിഷയമായതായി ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.