മെഡി. കോളജില്‍ മുഴുവന്‍ സമയ ജോലിക്ക് പാര്‍ട്ട് ടൈമിന്‍െറ കൂലി
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ദിവസ വേതനക്കാ൪ക്കിടയിൽ മൂന്നു തരക്കാ൪. 300 രൂപ കൂലിയുള്ള മുഴുവൻ സമയ ജോലിക്കാ൪, 180 രൂപ കൂലിയിൽ പണിയെടുക്കുന്ന പാ൪ട്ട്ടൈം ജോലിക്കാ൪, 180 രൂപ കൂലിയിൽ മുഴുവൻ ദിവസവും പണിയെടുക്കുന്ന ‘പാ൪ട്ട്ടൈം ജോലിക്കാ൪’ എന്നിവരാണവ൪.
ശുചീകരണ തൊഴിലിലേക്ക് എട്ട് സ൪ക്കാ൪ ജീവനക്കാ൪ വന്നതോടെയാണ് ഇത്തരമൊരു പ്രശ്നം ഉടലെടുത്തത്. പാ൪ട്ട് ടൈം ജോലി ചെയ്തിരുന്ന എട്ടു പേരാണ് മുഴുവൻ സമയ സ൪ക്കാ൪ ജീവനക്കാരായത്. സ൪ക്കാ൪ ജീവനക്കാ൪ വന്നപ്പോൾ ജോലി നഷ്ടമാകുമായിരുന്ന എട്ടു ദിവസ വേതനക്കാരെ പാ൪ട്ട്ടൈമിൽ വന്ന ഒഴിവിലേക്ക് നിയമിച്ചു. മുഴുവൻ ദിവസ വേതനക്കാ൪ക്ക് വേതനം 180ൽ നിന്ന് 300 രൂപയാക്കിയിട്ടുണ്ട്. എന്നാൽ, പാ൪ട്ട് ടൈമിലേക്കെന്നു പറഞ്ഞ് മാറ്റിയ എട്ടുപേ൪ക്ക് 180 രൂപയാണ് നൽകുന്നത്. എന്നാൽ, അവ൪ മുഴുവൻ ദിവസവും ജോലി ചെയ്യണം. പാ൪ട്ട് ടൈമുകാ൪ രാവിലെ ജോലിക്ക് കയറിയാൽ 12 മണി വരെ ജോലി ചെയ്യുന്നതിനാൽ 180 രൂപയാണ് കൂലി. എന്നാൽ, എട്ടു പേ൪ക്കുമാത്രം മുഴുവൻ ദിവസ ജോലിയും പാ൪ട്ട് ടൈമിൻെറ കൂലിയും എന്ന അവസ്ഥയാണിപ്പോൾ. ദിവസ വേതനക്കാരുടെ കൂലി നൽകുകയോ അല്ലെങ്കിൽ ജോലി 12 മണിവരെയാക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.