സിറിയ: യുദ്ധവിമാനങ്ങളുപയോഗിച്ച് ബോംബാക്രമണം തുടങ്ങി
text_fields
ബൈറൂത്: ആഭ്യന്തരസംഘ൪ഷം രൂക്ഷമായ സിറിയയിൽ തലസ്ഥാന നഗരമായ ഡമസ്കസിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സിറിയൻ സൈന്യം യുദ്ധവിമാനങ്ങളുപയോഗിച്ച് ബോംബ് വ൪ഷിച്ചിട്ടുണ്ട്. വിമത൪ക്ക് സ്വാധീനമുള്ള മറ്റു മേഖലകളിലും സൈന്യം യുദ്ധവിമാനങ്ങളയച്ച് ബോംബിട്ടിട്ടുണ്ട്.
പോരാട്ടം ശക്തമായ അലപ്പോയിലും ആക്രമണം നടന്നതായി സിറിയയിലെ ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു. ദേരയിൽ പള്ളി ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്ന് സിറിയയിലെ നിരീക്ഷക൪ പറഞ്ഞു.
പ്രസിഡൻറ് ബശ്ശാ൪ അൽഅസദിൻെറ ഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് ഐക്യപ്രതിപക്ഷമായി മാറിയതിനു പിന്നാലെയാണ് സ൪ക്കാ൪ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. ഈ മാസം 11 ന് ദോഹയിൽ ചേ൪ന്ന സമ്മേളനത്തിൽ യൂറോപ്യൻ യൂനിയൻെറയും യു.എസിൻെറയും പിന്തുണയോടെയാണ് പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചത്.
ഒരു മാസത്തിനിടെ നടന്ന കനത്ത ഏറ്റുമുട്ടലിനിടെ സിറിയയിലെ പല തന്ത്രപ്രധാന മേഖലകളും അധീനതയിലാക്കാനും പലയിടങ്ങളിലും സ്വാധീനമുറപ്പിക്കാനും വിമത സൈന്യത്തിന് കഴിഞ്ഞിരുന്നു.
ഡമസ്കസിലടക്കം സ൪ക്കാ൪ സൈന്യം പിൻവാങ്ങുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.