ബി.ജെ.പി ഇടതുവഴിയില്‍; മമതക്കെതിരെ സി.പി.എമ്മിന് നേട്ടം
text_fieldsന്യൂദൽഹി: യു.പി.എ സ൪ക്കാറിനെതിരെ അവിശ്വാസത്തിന് പകരം വോട്ടെടുപ്പോടെയുള്ള പ്രമേയം കൊണ്ടുവരുന്നതിൽ രൂപപ്പെട്ട പ്രതിപക്ഷഐക്യം സി.പി.എമ്മിന് നേട്ടമായി.
ചില്ലറ മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ചട്ടം 184 പ്രകാരം വോട്ടെടുപ്പോടെയുള്ള പ്രമേയമെന്നത് സി.പി.എമ്മിൻെറ നി൪ദേശമാണ്. ഇതേ വിഷയത്തിൽ ഒരു പടികൂടി കടന്ന് അവിശ്വാസം കൊണ്ടുവരുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത് സി.പി.എമ്മിൻെറ മുന്നിലെത്താനാണ്. അവിശ്വാസം വേണോ, വോട്ടെടുപ്പോടെയുള്ള പ്രമേയം വേണോയെന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലായിരുന്ന ബി.ജെ.പിയും എൻ.ഡി.എയും ഒടുവിൽ സി.പി.എം മുന്നോട്ടുവെച്ച വഴി സ്വീകരിച്ചു. ഇതോടെ, ബദ്ധവൈരിയായ മമത ബാന൪ജിയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെന്നപോലെ അവിശ്വാസപ്രമേയത്തിലും ഒറ്റപ്പെടുത്താൻ സി.പി.എമ്മിന് കഴിഞ്ഞു.
അവിശ്വാസം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച, 19 അംഗങ്ങൾ മാത്രമുള്ള മമതക്ക് പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള 50 എം.പിമാരെ തികക്കാനാകാത്ത സാഹചര്യമാണുള്ളത്. കളമറിഞ്ഞ് കൈക്കൊണ്ട തീരുമാനം സി.പി.എമ്മിൻെറ നിലപാടിന് സ്വീകാര്യത നൽകിയപ്പോൾ എടുത്തുചാടിയ മമത പരുങ്ങലിലാവുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ അവിശ്വാസം കൊണ്ടുവരുന്നത് സ൪ക്കാറിന് നേട്ടമാണ് ചെയ്യുകയെന്നാണ് സി.പി.എം വിലയിരുത്തുന്നത്.
മുലായം സിങ്, മായാവതി എന്നിവ൪ ഇപ്പോഴും കോൺഗ്രസിനൊപ്പംതന്നെയാണ്. യു.പി.എയെ പുറത്തുനിന്ന് പിന്തുണക്കുന്ന എസ്.പിയും ബി.എസ്.പിയും ഒപ്പം നിന്നാൽ സ൪ക്കാറിന് ഭീഷണിയില്ല.
അവിശ്വാസം പരാജയപ്പെട്ടാൽ സബ്സിഡി വെട്ടിക്കുറക്കൽ അടക്കമുള്ള സ൪ക്കാറിൻെറ സാമ്പത്തിക പരിഷ്കരണങ്ങൾക്കുള്ള അംഗീകാരമായി അത് ആഘോഷിക്കപ്പെടും. എന്നാൽ, ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വോട്ടെടുപ്പോടെയുള്ള പ്രമേയം വരുമ്പോൾ നില മറിച്ചാണ്. യു.പി.എ ഘടകകക്ഷിയായ ഡി.എം.കെയുൾപ്പെടെ ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തിന് എതിരാണ്.
പാ൪ലമെൻറിൽ പ്രമേയം ച൪ച്ചക്കുവരുമ്പോൾ അതിൽ ഉറച്ചുനിന്നാൽ കോൺഗ്രസ് ഒറ്റപ്പെടുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇടതുപ്രതിപക്ഷത്തിനൊപ്പം വലതുപ്രതിപക്ഷവും രംഗത്തുവരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടത്.
അനുകൂലമായി പ്രതിപക്ഷ ബി.ജെ.പി 184 പ്രകാരം വോട്ടെടുപ്പോടെയുള്ള ച൪ച്ചക്ക് നോട്ടീസ് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
അവിശ്വാസത്തിനുള്ള സാധ്യത പരിശോധിക്കുമെന്ന എൻ.ഡി.എയുടെ പ്രഖ്യാപനം യു.പി.എ വിട്ട മമതയെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള വാതിൽ തുറന്നിടുന്ന തന്ത്രത്തിനപ്പുറം ഒന്നുമല്ല.
അവിശ്വാസം കൊണ്ടുവരാനാകാത്ത സാഹചര്യത്തിൽ പ്രമേയത്തെ അനുകൂലിക്കാൻ മമതയും തയാറായേക്കും.
ഇതോടെ ചില്ലറ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം സ൪ക്കാറിന് വെല്ലുവിളിയായി മാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.