ഗസ്സയുടെ മനസ്സിലേക്ക് പാസുതിര്‍ത്ത് ക്രിസ്റ്റ്യാനോയുടെ സുവര്‍ണ പാദുകം
text_fieldsലണ്ടൻ: ദുരിതം പെയ്തിറങ്ങുന്ന ഗസ്സയുടെ മണ്ണിലേക്ക് റയൽ മഡ്രിഡിൽനിന്ന് കാരുണ്യത്തിൽ പൊതിഞ്ഞൊരു പാസ്. റയലിൻെറ മിന്നും താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഫലസ്തീനിലെ ഗസ്സയിലുള്ള കുട്ടികൾക്കായി അതുല്യമായൊരു സഹായഹസ്തം നീട്ടുന്നത്. 2011ൽ ടോപ്സ്കോററായതിലൂടെ ലഭിച്ച 10.6 കോടി വിലവരുന്ന ഗോൾഡൻ ബൂട്ട് നൽകിയാണ് ഫലസ്തീനി വിദ്യാ൪ഥികളോടുള്ള തൻെറ ഐക്യദാ൪ഢ്യം റൊണാൾഡോ പ്രകടമാക്കുന്നതെന്ന് ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. റയൽ മഡ്രിഡ് ഫൗണ്ടേഷന് റൊണാൾഡോ തൻെറ സുവ൪ണപാദുകം കൈമാറുമെന്ന വാ൪ത്ത ക്ളബ് വൃത്തങ്ങൾ ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സുവ൪ണ പാദുകം ഫൗണ്ടേഷൻ ലേലത്തിൽ വെച്ചശേഷം ലഭിക്കുന്ന തുക ഗസ്സയിലെ സ്കൂളുകൾക്ക് കൈമാറും. ഇതാദ്യമായല്ല റൊണാൾഡോ ഗസ്സയിലെ സ്കൂൾ കുട്ടികൾക്കടക്കം സഹായം കൈമാറുന്നത്. കഴിഞ്ഞവ൪ഷം ഗസ്സയിലെ സ്കൂളുകൾക്ക് സഹായമെത്തിക്കാനുള്ള ഫൗണ്ടേഷൻെറ ഫണ്ട് ശേഖരണത്തിനായി തൻെറ ബൂട്ടുകൾ കൈമാറിയും റൊണാൾഡോ മാതൃക കാട്ടിയിരുന്നു.
മാഞ്ചസ്റ്റ൪ യുനൈറ്റഡിൽനിന്ന് റയൽ മഡ്രിഡിലേക്കുള്ള കൂടുമാറ്റം വഴി 663.7 കോടി ലഭിച്ചതോടെ വിലയേറിയ ഫുട്ബാളറായി റൊണാൾഡോ മാറിയിരുന്നു. കരാ൪ പ്രകാരം റയൽ ഓരോ വ൪ഷവും റൊണാൾഡോക്ക് നൽകേണ്ടത് 1.2 കോടി യൂറോയാണ്. റയൽ മഡ്രിഡ് ഫൗണ്ടേഷൻ ഇതുവരെ 66 രാജ്യങ്ങളിലായി 167 സ്കൂളുകൾ നി൪മിക്കാൻ സഹായം എത്തിച്ചിട്ടുണ്ട്. അടുത്തിടെ, പാകിസ്താനിൽ രണ്ടു സ്പോ൪ട്സ് സ്കൂളുകൾ സ്ഥാപിക്കാൻ റയൽ മഡ്രിഡ് ഫൗണ്ടേഷൻ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.