പി.ജിക്ക് മലയാളം വിടയോതി
text_fieldsതിരുവനന്തപുരം: മാ൪ക്സിസ്റ്റ് സൈദ്ധാന്തികനും വൈജ്ഞാനിക സാഹിത്യകാരനും വാഗ്മിയും മുതി൪ന്ന സി.പി.എം നേതാവുമായ പി.ഗോവിന്ദപ്പിള്ളക്ക് കേരളം വിടയോതി. നേരത്തെ നിശ്ചയിച്ചതുപോലെ നാലു മണിക്കു തന്നെ അന്തിമ ചടങ്ങുകൾ തൈക്കാട് ശാന്തി കവാടത്തിൽ നടന്നു. സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖ൪ അടക്കം നൂറു കണക്കിന് പേ൪ സന്നിഹിതരായിരുന്നു.
പിണറായി വിജയൻ, തോമസ് ഐസക്,വി.എസ് ശിവകുമാ൪,എസ്.രാമചന്ദ്രൻ പിള്ള,എം.എ ബേബി,വൈക്കം വിശ്വൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവ൪ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. പൂ൪ണ ഔദ്യാഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. നേരത്തെ വി.ജെ.ടി ഹാളിൽ പൊതുദ൪ശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അ൪പിച്ചു.
വ്യാഴാഴ്ച രാത്രി 11.15ഓടെ തിരുവനന്തപുരത്തെ സ്വകാര്യ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു പി.ജിയുടെ അന്ത്യം. 86 വയസ്സായിരുന്നു. അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ഉൾപ്പെടെ മലയാളിക്ക് അറിവിൻെറ വാതയനങ്ങൾ തുറന്നിട്ട മഹാവായനക്കാരെനെ ഒരുനോക്ക് കാണാൻ നാടിന്റെ നാനാ ഭാഗത്തു നിന്നും രാത്രി തന്നെ നൂറുകണക്കിനാളുകൾ എത്തിയിരുന്നു. രാത്രി തന്നെ മൃതദേഹം പടിഞ്ഞാറെകോട്ട സുഭാഷ് നഗറിലെ വസതിയായ ‘മുളവളയിലേക്ക്’ മാറ്റിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ സി.പി.എം സംസ്ഥാന സെക്രട്ടറി മൃതദേഹത്തിൽ പാ൪ട്ടി പതാക പുതപ്പിച്ചു. അവിടെ പൊതു ദ൪ശനത്തിന് ശേഷം അദ്ദേഹത്തിൻെറ പ്രധാന ക൪മ്മ മണ്ഡലമായ എ.കെ.ജി സെൻററിൽ വെള്ളിയാഴ്ച രാവിലെ 11.30ഓടെ മൃതദേഹം എത്തിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സ്പീക്ക൪ ജി. കാ൪ത്തികേയൻ, മന്ത്രിമാരായ തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ്. ശിവകുമാ൪, സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വൻ, സി.പി.എം ജില്ലാസ സെക്രട്ടറി കടകം പള്ളി സുരേന്ദ്രൻ, കവിയത്രി സുഗതകുമാരി, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സി. ദിവാകരൻ തുടങ്ങിയവ൪ വീട്ടിലെത്തി അന്തിമോപചാരം അ൪പ്പിച്ചു.
ഭാര്യ: കേരള സ൪വ്വകലാശാല റിട്ട. ഫിലോസഫി പ്രൊഫസ൪ എം.ജെ. രാജമ്മ. മക്കൾ: എം.ജി. രാധാകൃഷ്ണൻ (അസോസിയേറ്റ് എഡിറ്റ൪, ഇന്ത്യാ ടുഡേ), ആ൪. പാ൪വ്വതീ ദേവി. മരുമക്കൾ: വി. ശിവൻകുട്ടി (എം.എൽ.എ തിരുവനന്തപുരം), എ. ജയശ്രീ (ശാസ്ത്രജ്ഞ, ഐ.എസ്.ആ൪.ഒ).
ഇ.എം.എസിന് ശേഷം മാ൪ക്സിസ്റ്റ് വൈജ്ഞാനിക ശാഖയിൽ ഊന്നി ആധുനിക കേരളത്തിന്റെ സാംസ്കാരിക പരിസരത്ത് സോഷ്യലിസ്റ്റ് സാമൂഹികപരിവ൪ത്തനത്തിന് അനുപേക്ഷണീയമായ സംഭാവനകൾ നൽകിയ ജൈവബുദ്ധിജീവിയെയാണ് 'പി.ജി'യെന്നറിയപ്പെടുന്ന പി. ഗോവിന്ദപിള്ളയുടെ മരണത്തോടെ നഷ്ടമായിരിക്കുന്നത്.
നാല് തവണ എൽ.എൽ.എയായിരുന്നു. വിവിധ വിഷയങ്ങളിലായി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 30,000 ത്തോളം പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി അദ്ദഹത്തേിന്റെവിപുലമായ വായനാ ലോകത്തിന്റെഅടയാളമായിരുന്നു. പാ൪ട്ടിയുടെ സാമ്പ്രദായിക നയങ്ങളും നേതൃത്വത്തിന്റെനിലപാടുകളുമായും പലപ്പോഴും തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിൽ നിന്ന് അദ്ദഹേം പിന്നാക്കം പോയിട്ടില്ല. പരിസ്ഥിത പ്രശ്നങ്ങളിലെ നിലപാടും ഇ.എം.എസിനെ കുറ്റ വിചാരണ ചെയ്ത അഭിമുഖങ്ങളും മന്നത്ത് പത്മനാഭനെ മൗലിക വാദിയെന്ന് ആക്ഷേപിച്ച ലേഖനവും പാ൪ട്ടിക്കുള്ളിലും പുറത്തും വിവാദ കൊടുങ്കാറ്റ് ഉയ൪ത്തി. ഇതിൽ പലതും അച്ചടക്ക നടപടികളിലേക്ക് നയിച്ചു. ക്ഷേത്രങ്ങളിലും ചില മനുഷ്യ ദൈവങ്ങളുടെ ആശ്രമങ്ങളിലും നടത്തിയ സന്ദ൪ശനവും അടിയന്തിരാവസ്ഥ കാലത്തെ നാടൻ കലാ ഗവേഷണവുമൊക്കെ പി.ജിയെ വിവാദങ്ങളുടെ തോഴനാക്കുകയും ചെയ്തു.
എറണാകുളം കുന്നത്ത്നാട് താലൂക്കിലെ പ്രശസ്തമായ പുല്ലുവഴിയിൽ മാളിക്കൽ താഴത്ത് തറവാട്ടിൽ പരമേശ്വരൻ പിള്ളയുടെയും മാപ്പിള്ളി തറവാട്ടിൽ പാറുക്കുട്ടിയുടെയും മകനായി 1926 മാ൪ച്ച് 26 ന് ജനിച്ച ഗോവിന്ദപിള്ള വിദ്യാ൪ത്ഥികാലത്തേ ദേശീയ പ്രസ്ഥാനത്തിന്റെഭാഗമായി മാറി. 193941 ൽ സ്ക്കൂൾ ജീവിതകാലത്ത് കാലടിയിൽ ആശ്രമം നടത്തിയിരുന്ന ആഗമാനന്ദസ്വാമിയുടെ പ്രഭാവത്തിൽപെട്ടത് അദേഹത്തിന്റെജീവിതത്തിൽ വഴിത്തിരിവായി മാറി. ആശ്രമം വക സ്ക്കൂളിൽ അധ്യാപകനായ എൻ.വി. കൃഷ്ണവാരിയരുമായുള്ള സഹവാസം രാഷ്ട്രീയത്തിൽ താൽപര്യം ഉണ൪ത്തിച്ചു. 'പുല്ലുവഴി ഗാന്ധി'യെന്ന വിശേഷണവും അക്കാലത്ത് അദേഹത്തിന് ലഭിച്ചു.
1942 ൽ ആലുവ യു.സി കോളജിൽ ഇന്‍്റ൪മീഡിയറ്റിന് പഠിക്കുമ്പോൾ അഖിലേന്ത്യാ വിദ്യാ൪ഥി ഫെഡറേഷന്റെഭാഗമായി ക്വിറ്റിന്ത്യാ സമരത്തിൽ പങ്കടെുത്തു. 1946 ഓടെ കമ്മ്യൂണിസ്റ്റ് പാ൪ട്ടി പ്രവ൪ത്തനവുമായി സഹകരിക്കാൻ തുടങ്ങി. 1947 ൽ ബി.എ ഓണേഴ്സിന് ബോംബെ സെന്‍്റ് സേവിയേഴ്സിൽ ചേ൪ന്നു. ഇന്ത്യയിൽ ഉടൻ വിപ്ളവം നടത്തണമെന്ന് ആഹ്വാനം ചെയ്ത 1948 ലെ സി.പി.ഐയുടെ കൽക്കത്ത പാ൪ട്ടി കോൺഗ്രസിൽ പങ്കടെുത്തു. പാ൪ട്ടി പ്രവ൪ത്തനം സ൪ക്കാ൪ നിരോധിച്ചതോടെ ബോംബെയിൽ അറസ്റ്റിലായി. വിചാരണ കൂടാതെ ഒൻപത് മാസം തടവിലിട്ടു.
ആദ്യം ബോംബെയിലെ ആ൪ത൪ റോഡ് ജയിലിലും പിന്നെ പൂനെയിലെ യാ൪വാദാ ജയലിലും. ഇക്കാലത്ത് എസ്.എ. ഡാങ്ക¥േയയും അജയഘോഷിനെയും പരിചയപെട്ടു. അജയഘോഷ് സമ്മാനിച്ച 'ദ ഗാഡ് ഫ്ള്ള'െ എന്ന പുസ്തകം 'കാട്ടുകടന്നൽ' എന്നപേരിൽ 1965 ൽ അദ്ദഹേം ത൪ജ്ജമ ചെയ്തു. ജയിൽ മോചിതനായ ശേഷം ബിരുദ പഠനം പൂ൪ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയ ഗോവിന്ദപിള്ളയെ സി.പി.ഐ 1952 ൽ തിരു കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് സ്ഥാനാ൪ഥിയാക്കി വിജയിപ്പിച്ചു. 25 ാം വയസിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായി. ഇ.എം.എസിന്റെഅസിസ്റ്റന്‍്റായി പ്രവ൪ത്തിക്കാൻ 1953ൽ പാ൪ട്ടി ദൽഹിയിൽ നിയോഗിച്ചു. ന്യൂ ഏജ് വാരികയുടെ ചുമതലയും ലഭിച്ചു.
1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ നിന്ന് വീണ്ടും തെരഞ്ഞെടുത്തു. അന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന് എതിരെ കത്തികാളിയ പി.ജിയും വെളിയം ഭാ൪ഗവനും ഉൾപെടുന്ന യുവ തു൪ക്കികൾ 'ജിഞ്ച൪ ഗ്രൂപ്പെ'ന്നാണ് അറിയപെട്ടത്. തുട൪ന്ന് 1957, 1965, 1967 തെരഞ്ഞെടുപ്പുകളിലും ഇവിടെ നിന്ന് എം.എൽ.എയായി. മൽസരിച്ച അഞ്ച് തെരഞ്ഞെടുപ്പുകളിൽ 1960 ൽ, ഒന്നിൽ മാത്രമാണ് തോറ്റത്. '60 കളിൽ ദൽഹിയിൽ പാ൪ട്ടി ആസ്ഥാനത്ത് പ്രവ൪ത്തിക്കുന്നതോടൊപ്പം 'പീപ്പിൾസ് പബ്ളിഷിംഗ് ഹൗസി'ന്റെഎഡിറ്ററുടെ ചുമതലയും വഹിച്ചു. 196465 ൽ ചൈന ചാരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് കണ്ണൂ൪, വിയ്യ൪ സെൻട്രൽ ജയിലുകളിൽ പാ൪പ്പിച്ചു. 1998 ൽ മുകുന്ദപുരം ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥിയാക്കിയെങ്കിലും വിജയിക്കാനായില്ല. അതോടെ പാ൪ലമെന്‍്റി രാഷ്ട്രീയം അവസാനിപ്പിച്ചു.
1964 ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാ൪ട്ടി പിള൪ന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. 1983 വരെ നീണ്ട 18 വ൪ഷക്കാലം ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായിരുന്നു. സാക്ഷരതാ, തുട൪'വിദ്യാഭ്യാസ പ്രവ൪ത്തനങ്ങളിലും സജീവമായി. അടിയന്തയിരാവസ്ഥ കാലത്ത് നക്സലൈറ്റ് നേതാവ് കെ. വേണുവിനെ ഒളിവിൽ പാ൪പ്പിച്ചതിന് കൊച്ചി ദേശാഭിമാനി ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു. 198083 ൽ കേരള പ്രസ് അക്കാദമി ചെയ൪മാനായി. ജനശക്തി, കൈരളി എന്നീ ഫിലിം സൊസൈറ്റികൾ രൂപീകരിച്ച് പ്രവ൪ത്തിച്ച പി.ജി ചലച്ചിത്ര മേലയിലും മികവ് പ്രകടമാക്കി. അദ്ദഹത്തേിന്റെനേതൃത്വത്തിൽ പി.എ. ബക്കറെ സംവിധായകനാക്കി 'മണ്ണിന്റെമാറിൽ' എന്ന സിനിമയും കൈരളി ഫിലിം സൊസൈറ്റി നി൪മ്മിച്ചു. 1987 91 ലെയും 1997 2001 എൽ.ഡി.എഫ് സ൪ക്കാറിന്റെകാലത്ത് അദ്ദഹേത്തെ കെ.എസ്.എഫ്.ഡി.സി ചെയ൪മാനാക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു.
എ.കെ.ജി ഗവേഷണ കേന്ദ്രം ഡയറക്ടറായിരുന്നു. 30 ഓളം ഗ്രന്ഥങ്ങൾ രചിച്ചു. 'മാ൪ക്സിസ്റ്റ് സൗന്ദര്യശാസ്ത്ര; ഉത്ഭവവും വള൪ച്ചയും' എന്ന പ്രഠന ഗ്രന്ഥത്തിന് 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. ഇ.എം.എസ് സമ്പൂ൪ണ്ണ കൃതി നൂറ് വാല്യങ്ങുടെ ജനറൽ എഡിറ്ററുമായിരുന്നു. ദേശാഭിമാനി പത്രത്തിൽ പ്രതിവാര കുറിപ്പ് എഴുതിയിരുന്നു. കൈരളി ടി.വിയിൽ ഏറെ നാൾ 'പി.ജയും ലോകവു'മെന്ന പരിപാടി അവതരിപ്പിച്ചിരുന്നു. സ്വദേശാഭിമാനി പുരസ്ക്കാരം, ശങ്കര നാരായണൻ തമ്പി പുരസ്ക്കാരം, പ്രസ് അക്കാദമി പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2007 മുതൽ എഴൂത്തും വായനയുമായി ജീവിതം നയിച്ചിരുന്നുവെങ്കിലും സ്ഥിരമായ നടത്തത്തിനിടെ ഉണ്ടായ അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റത് ആരോഗ്യത്തിന് തിരിച്ചടിയായി. പിന്നീട് കാഴ്ചാ, കേൾവി ശക്തികൾക്ക് മങ്ങലേറ്റു. ഇതിനിടെ വീണ് തുടയെല്ല് പൊട്ടിയതും ആരോഗ്യം വഷളാക്കി. അതിനിടയിലും സഹായിയായ എൽ. പരമേശ്വരന്റെസഹായത്തോടെ നാലോളം ഗ്രന്ഥങ്ങൾ രചിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.