Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 11:23 PM IST Updated On
date_range 11 Oct 2015 11:23 PM ISTയാഥാര്‍ഥ്യമാവാന്‍ ഇനിയെത്ര ‘നൂറ്റാണ്ട്’?
text_fieldsbookmark_border
1960 മുതല്‍ ഈ പദ്ധതിയെക്കുറിച്ച് കോഴിക്കോട്ടെ നഗരവാസികള്‍ കേട്ടുതുടങ്ങിയതാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിക്കുവേണ്ടി ഇപ്പോള്‍ സരോവരമെന്ന് പേരുള്ള കരിമ്പനപ്പാലത്ത് 90 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന നിലക്കാണ് കരിമ്പനപ്പാലത്തെ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പുനിലമേറ്റെടുത്തത്. അന്നത്തെ പബ്ളിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്മെന്‍റാണ് (പി.എച്ച്.ഇ.ഡി) സ്ഥലമേറ്റെടുത്തത്. (പി.എച്ച്.ഇ.ഡി പിന്നീട് കേരള വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖല സ്ഥാപനമായി). ഈ പദ്ധതിക്കുവേണ്ടി 4.94 കോടി രൂപ ചെലവില്‍ ബീച്ച് മേഖലയില്‍ പൈപ്പുകള്‍ സ്ഥാപിച്ചു. കുറ്റിച്ചിറക്കടുത്ത് പമ്പിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ മനന്തലപ്പാലത്ത് ഭൂമിയേറ്റെടുത്തു. എല്‍.ഐ.സിയുടെ സഹായത്തോടെയായിരുന്നു പ്രവൃത്തി തുടങ്ങിയത്.
1980ല്‍ ആരംഭിച്ച പദ്ധതി 86ല്‍ അകാല ചരമമടഞ്ഞു. അന്നത്തെ 4.94 കോടിയുടെ മൂല്യം ഇന്നത്തെ ശതകോടി വരും. അത്രയും പണം ഇപ്പോഴും മണ്ണിനടിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ചെലവാക്കിയ പണംകൊണ്ട് ആര്‍ക്കും നേട്ടമുണ്ടായില്ളെന്ന് പറഞ്ഞുകൂട. ഭരണ നേതൃത്വത്തിലുള്ളവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നേട്ടമുണ്ടാവാതിരിക്കാന്‍ വഴിയില്ല. അന്നും ഇന്നും അങ്ങനത്തെന്നെ.
പദ്ധതി വരുമ്പോള്‍ ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി ബന്ധപ്പെട്ടവര്‍ക്ക് അതിന്‍െറ വിഹിതം ലഭിക്കും. ഇതൊക്കെ നാട്ടുനടപ്പാണ്. ഇതൊന്നുമില്ളെങ്കില്‍ പുതിയ പദ്ധതികള്‍ക്ക് പിന്നാലെ പോവാന്‍ ഏത് ഉദ്യോഗസ്ഥനെയാണ് ലഭിക്കുക. അത് വേറെ കാര്യം. 2011ലാണ് എ.ഡി.ബി സഹായത്തോടെ സീവേജ് പദ്ധതി വീണ്ടും തലപൊക്കിയത്. സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍െറ നേതൃത്വത്തില്‍ 68 കോടി രൂപ ചെലവിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
ഇത്തവണ ജപ്പാന്‍െറ ധനസഹായമാണ് പദ്ധതിക്ക്. ഏത് സഹായമായാലും പലിശസഹിതം പണം സംസ്ഥാനസര്‍ക്കാര്‍ തിരിച്ചടക്കണമെന്നത് തീര്‍ച്ച. മാവൂര്‍ റോഡിന്‍െറ തെക്കുഭാഗവും വടക്കുഭാഗവും വേര്‍തിരിച്ചാണ് പദ്ധതി. റെയിലിനും കനോലികനാലിനും ഇടയില്‍ മൂര്യാട് മുതല്‍ പുതിയങ്ങാടി വരെയാണ് പരിധി. രണ്ടുമേഖലകളായി തിരിച്ച് നടക്കുന്ന പ്രവൃത്തി പക്ഷേ, ഇപ്പോഴും എവിടെയുമത്തെിയിട്ടില്ല. മാത്രമല്ല സീവേജ് പദ്ധതിയുടെ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കാനേറ്റെടുത്ത സ്ഥലമിപ്പോള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ( പഴയ പി.എച്ച്.ഇ.ഡി) കൈവശമില്ല. അതിനാല്‍, റോഡരികില്‍ സരോവരത്തെ ജലഅതോറിറ്റി ഡിവിഷന്‍ ഓഫിസിന്‍െറ മുറ്റത്ത് വലിയ ടാങ്ക് സ്ഥാപിച്ച് നഗരത്തിലെ കക്കൂസ് മാലിന്യം ഇവിടെവെച്ച് സംസ്കരിക്കാനാണ് ശ്രമം നടക്കുന്നത്.
എത്ര ശാസ്ത്രീയവും ആധുനികവുമായ സംവിധാനമായാലും മലസംസ്കരണമാണ് ഇവിടെ നടക്കാന്‍ പോവുന്നതെന്നത് ഈ മേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാല്‍തന്നെ പരിസരവാസികള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. എന്നാല്‍, ജല അതോറിറ്റിയുടെ സബ്ഡിവിഷന്‍ ഓഫിസില്‍ ജോലിചെയ്യുന്നവര്‍ക്ക് ഒട്ടും ആശങ്കയില്ല. കാരണം ഇത് സങ്കല്‍പത്തിലെ പദ്ധതിയാണെന്നാണ് അവരുടെ വിശ്വാസം. പദ്ധതിക്കുവേണ്ടി ടാങ്ക് നിര്‍മാണവും പൈപ്പിടലുമൊക്കെ നടക്കും. പക്ഷേ 1980ല്‍ സീവേജ് പദ്ധതിക്കുണ്ടായ അതേ അവസ്ഥ ഇതിനും വരുമെന്ന് ഉന്നതവൃത്തങ്ങള്‍തന്നെ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story