മെഗാഫോണ്‍ പ്രചരണത്തിന്‍െറ ഓര്‍മകളില്‍ കേളപ്പന്‍
text_fieldsവടകര: ആറു പതിറ്റാണ്ടു മുമ്പുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഓര്‍മകള്‍ക്ക് മുന്നിലാണിപ്പോള്‍ സി.പി.എം നേതാവ് എം. കേളപ്പന്‍ എന്ന എം.കെ. പണിക്കോട്ടി. വീണ്ടുമൊരു തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പാട്ടും കവിതയും നിറഞ്ഞ പ്രചാരണകാലമാണ് ഇദ്ദേഹത്തിന്‍െറ മനസ്സില്‍. വി.ടി. കുമാരന്‍ മാസ്റ്റര്‍ തെരഞ്ഞെടുപ്പ് വേളയില്‍ എഴുതിയ ‘എല്ലാരും പറയണ്, എല്ലാരും പറയണ്, കോണ്‍ഗ്രസ് ഭരണം പറ്റൂല്ലാ, റേഷന്‍ വാങ്ങിവരുമ്പോ, എനിക്കും തോന്നുന്നു പറ്റൂല്ലാ’ എന്ന ഗാനം പാടി നടന്നതിന്‍െറതുള്‍പ്പെടെയുള്ള അനുഭവങ്ങളുണ്ട്. ഇന്നത്തെപ്പോലെയല്ല, അനാവശ്യ പിരിമുറുക്കങ്ങളൊന്നുമില്ല.
അന്ന്, നാടാകെ പ്രചാരണത്തിന്‍െറ ഭാഗമാകുന്ന പ്രതീതിയായിരുന്നു. കൈയെഴുത്ത് പോസ്റ്റര്‍ പതിക്കുക, മെഗാഫോണില്‍ കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക, പാട്ടുകളും നാടകങ്ങളും അവതരിപ്പിക്കുക ^അങ്ങനെ, പുതിയ തലമുറക്കു ചിന്തിക്കാന്‍പറ്റാത്ത രീതിയായിരുന്നു. 1952ലെ ആദ്യത്തെ ജനറല്‍ ഇലക്ഷന്‍ മുതല്‍ കേളപ്പേട്ടന്‍ രംഗത്തുണ്ട്. 54ലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് 57ലെ തെരഞ്ഞെടുപ്പിലെല്ലാം പ്രചാരണത്തിന്‍െറ വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചു. അന്ന് രാത്രികാലങ്ങളില്‍ മെഗാഫോണ്‍ വഴിയാണ് കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക. തലശ്ശേരിയിലും കോഴിക്കോട്ടും മാത്രമേ മൈക്ക് ഉണ്ടായിരുന്നുള്ളൂ.
പിന്നീടാണ് തച്ചോളിക്കളി രാഷ്ട്രീയ പ്രചാരണായുധമായിമാറുന്നത്. നാടകങ്ങള്‍ അവതരിപ്പിക്കുകയും പതിവായിരുന്നു. അങ്ങനെയാണ്, ഐക്യകേരള കലാസമിതി രൂപവത്കരിക്കുന്നത്. 12 നാടകങ്ങള്‍ കേളപ്പേട്ടന്‍ എഴുതി. തച്ചോളികളിക്ക് വലിയ ഡിമാന്‍ഡായിരുന്നു. കളി ബുക്ചെയ്യാന്‍ വന്നവര്‍ തമ്മില്‍ വാശിപിടിച്ച് തല്ലുവരെ നടന്നു. 46ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ഗാന്ധിജിയെ ഇഷ്ടമായിരുന്നു. പക്ഷേ, കോണ്‍ഗ്രസ് ശരിയല്ളെന്ന് തോന്നിയതോടെ വിട്ടു.
62 മുതല്‍ 84 വരെ വടകര നഗരസഭാ കൗണ്‍സിലില്‍ അംഗമായിരുന്നു. അക്കാലത്ത് പ്രധാന വികസനപ്രവൃത്തി റോഡ് നിര്‍മിക്കുകയാണ്. ഒരിടത്തും കൃത്യമായി വഴികളില്ല. 91 മുതല്‍ പത്തരവര്‍ഷം സി.പി.എം ജില്ലാ സെക്രട്ടറിയായി. 21 വര്‍ഷം സംസ്ഥാന കമ്മിറ്റിയിലും അംഗമായി. പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ കെ.എം. പണിക്കോട്ടിയെന്ന തൂലികാനാമത്തില്‍ നിരവധി പുസ്തകങ്ങളും എഴുതി. വിശ്രമ ജീവിതം നയിക്കുന്നതിനിടയിലും കേളപ്പേട്ടന്‍ സജീവമാണ് ഇടതുമുന്നണിയുടെ വേദികളില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.