റോഡ് നന്നാക്കുന്നില്ലെങ്കില്‍ വോട്ടുകുത്തില്ല
text_fieldsകമ്പളക്കാട്: കമ്പളക്കാട്^പറളിക്കുന്ന്^പാറക്കല്‍ റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ യു.ഡി.എഫിന് കീഴിലെ റോഡ് വികസന സമിതിയോഗം തീരുമാനിച്ചു. എം.എല്‍.എ, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ റോഡിനായി ഫണ്ട് വകയിരുത്തുമെന്ന് അറിയിച്ചതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളുണ്ടായില്ല.
തെരഞ്ഞെടുപ്പിനുമുമ്പ് പാറപ്പൊടി ഉപയോഗിച്ചെങ്കിലും താല്‍ക്കാലികമായി റോഡ് ഗതാഗതയോഗ്യമാക്കുകയാണെങ്കില്‍ ബഹിഷ്കരണ സമരത്തില്‍നിന്നും പിന്മാറുമെന്നും ഭാരവാഹികള്‍ ജനപ്രതിനിധികളെ അറിയിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യവും അംഗീകരിച്ചില്ല. ന്യായമായ ഒരാവശ്യത്തിന് മുന്നില്‍ മുഖംതിരിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ പ്രതികരിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്. കണിയാമ്പറ്റ പഞ്ചായത്ത് പത്താം വാര്‍ഡ്, മുട്ടില്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെയും യു.ഡി.എഫ് ഭാരവാഹികളും അനുഭാവികളും സമിതിയിലുണ്ട്. ഈ ആവശ്യമുന്നയിച്ച് വരുംദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തും. പ്രത്യേക സ്ക്വാഡായി തിരിഞ്ഞായിരിക്കും വീടുകള്‍ കയറി പ്രചാരണം നടത്തുക.
അഞ്ചുവര്‍ഷം മുമ്പാണ് പ്രധാനമന്ത്രി ഗ്രാമസഡക് യോജനാ പദ്ധതിയിലുള്‍പ്പെടുത്തി ചന്ദ്രഗിരി കണ്‍സ്ട്രക്ഷന്‍ കമ്പനി റോഡ് പ്രവൃത്തിയേറ്റെടുത്തത്. ഈ കാലയളവില്‍ അറ്റകുറ്റപ്പണി നടത്താമെന്ന വ്യവസ്ഥയില്‍ കരാറേറ്റെടുത്തെങ്കിലും ഒരു പ്രവൃത്തിയും നടത്തിയില്ല. ഇപ്പോള്‍ റോഡ് തകര്‍ന്ന് കാല്‍നടയാത്രപോലും ദുഷ്കരമായി. പറളിക്കുന്നില്‍ ചേര്‍ന്ന വികസനസമിതി യോഗത്തില്‍ കണ്‍വീനര്‍ എം. ബഷീര്‍, വൈസ് ചെയര്‍മാന്‍ സിദ്ദീഖ്, ഒ.കെ. മൊയ്തീന്‍, സൈനുദ്ദീന്‍ പാറാതൊടുക, പി.സി. മൂസ എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.