ഇടുക്കി മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയില്‍ ഇടതു മുന്നണി
text_fieldsതൊടുപുഴ: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളെ നിര്‍ദയം കൈവിട്ട ഇടുക്കി ഇക്കുറി മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായുള്ള കൈകോര്‍ക്കല്‍ മുഖം രക്ഷിക്കുമെന്ന് ഇടതുപക്ഷം കരുതുന്നു. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന് കമ്മിറ്റി റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അറുതി വരാത്തിടത്തോളം എല്‍.ഡി.എഫിന് ആശ്വാസത്തിന് വകയുണ്ട്.
ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ചേര്‍ന്നുള്ള അടവുനയം ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ വിജയത്തിന് നിദാനമായിരുന്നു. എന്നാല്‍, ത്രിതല തെരഞ്ഞെടുപ്പില്‍ അത്തരമൊരു സാധ്യതയെ കുറിച്ച് യു.ഡി.എഫ് ആശങ്കപ്പെടുന്നില്ല. മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ ഐതിഹാസിക സമരത്തിന് ആഴ്ചകളായി ഇടുക്കി വേദിയായിരുന്നു. എന്നാല്‍, കാലങ്ങളായുള്ള പട്ടയ പ്രശ്നമാണ് ജില്ലയെ വലക്കുന്ന മറ്റൊരു ഘടകം. കാര്ഷികോല്പന്നങ്ങളുടെ പ്രതേ ്യകിച്ച് റബറിന്‍െറയും ഏലത്തിന്‍െറയും വിലയിടിവ് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തും.
രണ്ടു പഞ്ചായത്ത് പ്രസിഡന്റുമാരടക്കം 15 വിമതരെ പുറത്താക്കി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കര്‍ശന നടപടി സ്വീകരിച്ചതോടെ വിമതശല്യത്തെ തല്ക്കാലം ശമിപ്പിച്ചെങ്കിലും അത് സൃഷ്ടിക്കുന്ന പ്രതിഫലനം കണ്ടറിയണം. പത്രിക സമര്‍പ്പണ ദിവസം കെ.പി.സി.സി ചെവിക്ക് പിടിച്ച് വിരട്ടിയതിനാല്‍ തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതരെ മുളയിലേ നുള്ളാനായി. കട്ടപ്പന നഗരസഭയിലടക്കം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ പരസ്പരം പോരടിക്കുന്നു.
മന്ത്രി പി.ജെ. ജോസഫിന്‍െറ തട്ടകമായ പുറപ്പുഴയിലും നിയോജകമണ്ഡലത്തിലെ ആലക്കോട്ടും ഈ പ്രതിഭാസമുണ്ട്. മുന്നണി ബന്ധം ഉപേക്ഷിച്ച് ഉടുമ്പന്‍ചോലയില്‍ മത്സരിക്കാനുള്ള മുസ്ലിംലീഗ് തീരുമാനം ഒടുവില്‍ പരിഹരിക്കപ്പെട്ടു.
മൂന്നാര്‍ അടക്കമുള്ള തോട്ടം മേഖലയില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സ്ഥാനാര്‍ഥിത്വം മുന്നണികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ 39 വാര്‍ഡുകളിലും ദേവികുളം ബ്ളോക്കിലെ ഏഴു വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷനിലുമാണ് ഇവര്‍ മത്സരിക്കുന്നത്. പ്രഥമ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് 11 സ്ഥാനാര്‍ഥികളാണ്. ഈ വീതംവെപ്പില്‍ ഇടത് മുന്നണി അണികളില്‍ അമര്‍ഷം പുകയുന്നു.
ഹൈറേഞ്ച് മേഖലയില്‍ സമുദായത്തിന് ആള്‍ബലമുണ്ടെങ്കിലും ബി.ജെ.പി ബന്ധം ഈഴവ വോട്ടര്‍മാരില്‍ എത്രമാത്രം സ്വാധീനം ചെലുത്താനാകുമെന്ന കാര്യം പ്രവചനാതീതമാണ്.
ശ്രീനാരായണ ഗുരുവിനെ ‘കുരിശി’ല്‍ തറച്ച വിഷയത്തിലും മൈക്രോ ഫിനാന്‍സിനെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്നും ആരോപിച്ച് എസ്.എന്‍.ഡി.പി യോഗം ജില്ലയിലുടനീളം പ്രതിഷേധ പ്രകടനം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മാത്രമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.