പാട്ടെഴുത്തുകാരും ഗായകരും തിരക്കില്‍
text_fieldsതച്ചനാട്ടുകര: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയതോടെ പാട്ടെഴുത്തുകാര്‍ക്കും ഗായകര്‍ക്കും ചാകര. മുന്നണി പ്രതിനിധികളും സ്വതന്ത്രരും ഉള്‍പ്പെടെ നൂറുകണക്കിന് സ്ഥാനാര്‍ഥികള്‍ ഉള്ളതിനാല്‍ എഴുത്തുകാര്‍ക്കും പാട്ടുകാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉറക്കമില്ലാത്ത ദിനങ്ങളാണ് ഇപ്പോള്‍.
പാട്ടുകളും അനൗണ്‍സ്മെന്‍റുകളും തയാറാക്കുന്ന സ്റ്റുഡിയോ ലാബുകള്‍ മുമ്പ് വലിയ നഗരങ്ങളില്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ചെറിയ കവലകളിലും സ്റ്റുഡിയോകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താരതമ്യേന ചെലവ് കുറവായതിനാല്‍ ഇത്തരം സ്റ്റുഡിയോകളെയാണ് പാര്‍ട്ടികള്‍ ഏറെയും സമീപിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യത്തിന് സമയം കണ്ടത്തൊനാവാത്തതിനാല്‍ പാട്ടെഴുതാനും ആലപിക്കാനുമെല്ലാം സ്റ്റുഡിയോകളെ എല്‍പ്പിക്കുകയാണ് പതിവ്. അമ്പത്തിമൂന്നാം മൈല്‍ ഗൈ്ളസ് ലാബ് മീഡിയയിലെ ഗായകരായ സുരേന്ദ്രന്‍ അലനല്ലൂരും കൃഷ്ണനും അറിയപ്പെടുന്ന ഗായകരാണ്.
ഇവര്‍ തന്നെ പാട്ടുകള്‍ എഴുതുകയും ചെയ്യും. മീഡിയവണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി ആയിരുന്നു സുരേന്ദ്രന്‍. പതിനാലാം രാവ് സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയായ ഗിബിയയും ഇവിടെ പാടാനത്തെുന്നുണ്ട്. ഗിബിയയുടെ അച്ഛന്‍ ഗിരീഷ് തേലക്കാട് വര്‍ഷങ്ങളായി രാഷ്ട്രീയ ഗാനങ്ങള്‍ രചിക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രിയം മാപ്പിളപ്പാട്ട് ഇശലുകളാണ്. മറ്റുള്ളവര്‍ തയാറാക്കുന്ന പാട്ടുകളിലെ സ്ഥലപ്പേരുകളും സ്ഥാനാര്‍ഥികളുടെ പേരുകളും മാറ്റി പാട്ടുകള്‍ ഒപ്പിക്കുന്ന വിരുതന്മാരും കുറവല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.