അവഗണനയുടെ നേര്‍ക്കാഴ്ചയായി എലിക്കോട് ആദിവാസി കോളനി റോഡ്
text_fieldsബി.ജെ.പിയും എസ്.എന്‍.ഡി.പിയും ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കിയോ, ബി.ജെ.പി ബീഫ് രാഷ്ട്രീയത്തിലൂടെ ഉദ്ദേശിക്കുന്നത് എന്താണ്... ഇതൊന്നും ഇവിടെ ചര്‍ച്ചയേ അല്ല. സഞ്ചരിക്കാന്‍ നല്ളൊരു വഴി വേണമെന്ന് വരന്തരപ്പിള്ളിയിലെ ആദിവാസി കോളനിവാസികള്‍ പറയുമ്പോള്‍ നാടിന്‍െറ വികസനം എവിടെയത്തെി എന്ന് മനസ്സിലാക്കാം. സമരവും ആത്മഹത്യാ ഭീഷണിയും ഉണ്ടായ എലിക്കോട് ആദിവാസി കോളനി റോഡ് എം.പി ഫണ്ട് അനുവദിച്ചിട്ടും യാഥാര്‍ഥ്യമായില്ല. റോഡ് നിര്‍മാണത്തിനായി ഊര് മൂപ്പനടക്കം സമരം ചെയ്തു. കാടിന്‍െറ മക്കളുടെ ആവശ്യത്തിന് ആരും ചെവി കൊടുത്തില്ല. തെരഞ്ഞെടുപ്പടുത്തപ്പോള്‍ ചിരിയുമായി വരുന്നവര്‍ കുടിലുകളില്‍ കയറിയിറങ്ങുന്നുണ്ട്. അവരോടെല്ലാം കോളനിക്കാര്‍ ആവശ്യം നിരത്തുന്നു.
30 വര്‍ഷത്തിലേറെയായി ആദിവാസി കോളനിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല. ആദിവാസികളുടെ സമരങ്ങള്‍ക്കും അത്രത്തോളം പഴക്കമുണ്ട്. മൂന്ന് കിലോ മീറ്റര്‍ ദൂരം വരുന്ന റോഡില്‍ രണ്ട് കിലോ മീറ്റര്‍ ഭാഗം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറിന് നടത്തിയത്. ശേഷിക്കുന്ന ഒരു കിലോമീറ്റര്‍ റോഡിന്‍െറ 600 മീറ്റര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മെറ്റലിങ് ചെയ്തത്. ഇപ്പോള്‍ മൂന്ന് കിലോ മീറ്റര്‍ റോഡ് തകര്‍ന്നു. ആദിവാസികളും തോട്ടം തൊഴിലാളികളും അടക്കം നിരവധി പേരുടെ ആശ്രമയമാണിത്. വഴിവിളക്കില്ലാത്ത ഈ റോഡിലൂടെ വന്യമൃഗങ്ങളുടെ ശല്യം കൂടി ഉള്ളതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ യാത്രപോലും അസാധ്യം. അത്യാവശ്യത്തിനുപോലും വാഹനം വിളിച്ചാല്‍ കോളനിയിലേക്ക് വരാന്‍ തയാറാവുന്നില്ല.
ആശുപത്രികളിലേക്ക് എത്തിച്ച് വൈദ്യസഹായം സാധ്യമാക്കാന്‍ കഴിയാത്തതിനാല്‍ നിരവധി മരണങ്ങളാണ് റോഡിന്‍െറ ദുര്‍ഗതി മൂലം ഉണ്ടായത്. സംസ്ഥാന സര്‍ക്കാറിന്‍െറയും, സി.എന്‍. ജയദേവന്‍ എം.പിയുടെയും വികസന ഫണ്ടില്‍ നിന്നും 1.26 കോടി അനുവദിച്ചെങ്കിലും നടപടയായിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് സഞ്ചാര യോഗ്യമാക്കിയില്ളെങ്കില്‍ ആര്‍ക്കും വോട്ടില്ളെന്ന നിലപാടിലാണ് ആദിവാസി ബഹുജന ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.