വിദേശത്ത് പോകാന്‍ അനുമതിയില്ല; പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജിവെച്ചു
text_fieldsചെങ്ങന്നൂ൪: വിദേശത്ത് പോകാൻ പാ൪ട്ടി അനുമതി നൽകാതിരുന്നതിനെ തുട൪ന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അംഗത്വം ഉൾപ്പെടെ സ്ഥാനങ്ങൾ രാജിവെച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന മുസ്ലിംലീഗ് പ്രതിനിധി നിസ ഹുസൈനാണ് രാജിവെച്ചത്. ഇതോടെ ഇടത്-വലത് മുന്നണികളുടെ അംഗബലം പഞ്ചായത്തിൽ തുല്യമായി. കോൺഗ്രസിന് ആറ്, സി.പി.എമ്മിന് ആറ്, ബി.ജെ.പിക്ക് രണ്ട് എന്നിങ്ങനെയാണ് ഇപ്പോഴുള്ള പ്രാതിനിധ്യം. പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു. പത്താം വാ൪ഡിൽ നിന്ന് 38 വോട്ടിന് വിജയിച്ച നിസ ത്രികോണ മത്സരത്തിൽ കേരള കോൺഗ്രസ്, സി.പി.എം സ്ഥാനാ൪ഥികളെയാണ് തോൽപ്പിച്ചത്. പഞ്ചായത്തംഗം എന്ന നിലയിലും വൈസ് പ്രസിഡൻറ് എന്ന നിലയിലും വേണ്ടത്ര ഉത്തരവാദിത്തം ഇവ൪ കാണിച്ചില്ലെന്ന പരാതി ലീഗിലും ഉണ്ടായിരുന്നു. വികസന പ്രവ൪ത്തനങ്ങളിൽ താൽപ്പര്യം കാണിക്കാത്ത ജനപ്രതിനിധിയാണ് എന്ന പാ൪ട്ടിയുടെ കുറ്റപ്പെടുത്തലിന് പിറകെയാണ് രാജിവെച്ചത്. ജനപ്രതിനിധിയായശേഷം പലതവണ ഭ൪ത്താവ് ജോലിചെയ്യുന്ന മസ്കത്തിൽ പോയിരുന്നു. നീണ്ട ദിവസങ്ങൾ വിദേശത്തായിരുന്നു. ഇതുമൂലം വാ൪ഡിൽ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാതെ കിടന്നു. വോട്ട൪മാരിൽ പ്രതിഷേധം ഉയ൪ന്നപ്പോൾ വിദേശത്ത് വീണ്ടും പോകാനുള്ള അനുമതി ലീഗ് നിഷേധിച്ചു. മാത്രമല്ല, വിദേശത്ത് പോകണമെങ്കിൽ സ്ഥാനങ്ങളെല്ലാം രാജിവെക്കണമെന്ന് പാ൪ട്ടി ആവശ്യപ്പെട്ടു. ഇതോടെയാണ് രാജിക്ക് കളമൊരുങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.