നഗരസഭ കേരളോത്സവത്തില്‍ വ്യാപക അഴിമതിയെന്ന്
text_fieldsപത്തനംതിട്ട: നഗരസഭയുടെ കേരളോത്സവത്തിൽ വ്യാപക അഴിമതിയെന്ന് പരാതി. വിജയികൾക്ക് സ൪ട്ടിഫിക്കറ്റും തോറ്റവ൪ക്ക് കാഷ് അവാ൪ഡും നൽകിയെന്ന പരാതിയുമായി പത്തനംതിട്ട സെവൻ ആ൪ട്സ് രംഗത്തെത്തി.
ക്രിക്കറ്റ്, ഫുട്ബാൾ മത്സരങ്ങളിൽ വിജയിച്ച സെവൻ ആ൪ട്സ് ക്ളബിന് സ൪ട്ടിഫിക്കറ്റ് മാത്രം നൽകിയപ്പോൾ തോറ്റ കല്ലറകടവ് കെ.ആ൪.എസ് ക്ളബിന് 1000 രൂപ കാഷ് അവാ൪ഡും ട്രോഫിയും നൽകിയെന്ന ആരോപണമാണ് വിവാദമായിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്തതിൻെറ പേരിൽ ചെയ൪മാൻെറ വാ൪ഡിലുള്ള ക്ളബിന് കാഷ് അവാ൪ഡ് നൽകിയത് സ്വജനപക്ഷപാതമാണെന്ന് സെവൻ ആ൪ട്സ് ക്ളബ് പ്രസിഡൻറ് അബ്ദുൽ ജവാദും സെക്രട്ടറി ഷെഫിൻ എച്ച്. അലിയും പ്രസ്താവനയിൽ അറിയിച്ചു. നഗരസഭയുടെ കായിക ക്ഷേമത്തിനുള്ള തുക ക്രമക്കേട് നടത്തി സ്വന്തക്കാ൪ക്ക് വിതരണം ചെയ്യുന്ന ചെയ൪മാൻ എ.സുരേഷ് കുമാറിൻെറ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വകുപ്പുമന്ത്രി, നഗരസഭാ സെക്രട്ടറി എന്നിവ൪ക്ക് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.