സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsപത്തനംതിട്ട: സെൻറ്പീറ്റേഴ്സ് ജങ്ഷനിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. വ്യാഴാഴ്ചയാണ് പണി പൂ൪ത്തിയായത്. കോഴഞ്ചേരിക്ക് തിരിയുന്ന ഭാഗത്തുനിന്ന് 100 മീറ്റ൪ മുന്നോട്ട് നീക്കിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. നേരത്തേ സെൻറ്പീറ്റേഴ്സ് ജങ്ഷന് സമീപത്തായി നഗരസഭ സ്ഥാപിച്ചിരുന്ന കാത്തിരിപ്പ് കേന്ദ്രം അശാസ്ത്രീയമായി നി൪മിച്ചതാണെന്ന പരാതിയെ തുട൪ന്ന് ഇളക്കി മാറ്റിയിരുന്നു.
ഇതേ തുട൪ന്ന് ഏറെനാളായി ജങ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം ഇല്ലാതെ ജനം ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ പണി നടന്നു കൊണ്ടിരുന്ന ഒരു കെട്ടിടത്തിന് മുൻവശത്തായി ചെയ൪മാൻെറ നേതൃത്വത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ചത് എൽ.ഡി.എഫ് കൗൺസില൪മാരുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തുകയും സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ ഊരിമാറ്റുകയും ചെയ്തിരുന്നു. കാത്തിരിപ്പ് കേന്ദ്രം റോഡിലേക്ക് ഇറക്കി നി൪മിക്കുന്നത് അപകടം ഉണ്ടാക്കുന്നതിന് ഇടയാക്കുമെന്നായിരുന്നു അവരുടെ ആരോപണം.
ഇതേ തുട൪ന്ന് കലക്ടറേറ്റിൽ എ.ഡി.എമ്മിൻെറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കോഴഞ്ചേരി തഹസിൽദാ൪, മോട്ടോ൪ വാഹന വകുപ്പ് പ്രതിനിധി, പൊതുമരാമത്ത് പ്രതിനിധി എന്നിവ൪ ചേ൪ന്ന് സ്ഥലം പരിശോധിച്ച ശേഷം ഉചിതമായ സ്ഥലം കണ്ടെത്തി റിപ്പോ൪ട്ട് നൽകാൻ നി൪ദേശിച്ചിരുന്നു.
ഇതേ തുട൪ന്നാണ് ജങ്ഷനിൽ നിന്നും 100 മീറ്റ൪ മാറി ടി.കെ റോഡരികിലായി പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത്.
നഗരസഭയുടെ നേതൃത്വത്തിൽ സെൻറ് പീറ്റേഴ്സ് ജങ്ഷനിൽ പണി പൂ൪ത്തിയായ ഷെൽട്ട൪ ശനിയാഴ്ച തുറന്നുകൊടുക്കുമെന്ന് ചെയ൪മാൻ എ.സുരേഷ്കുമാ൪ അറിയിച്ചു. ബസ് ഷെൽറ്റ൪ പണിയുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വസ്തു ഉടമ സി.പി. ജോസ് ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി സ്റ്റേ അനുവദിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.